ഈ ബ്ലോഗ് തിരയൂ

2018, ഡിസംബർ 25, ചൊവ്വാഴ്ച

മലരണിക്കാടുകള്‍ തിങ്ങിവിങ്ങി




Malaranikadukal Thingivingi

മലരണിക്കാടുകള്‍ തിങ്ങിവിങ്ങി
മരതകകാന്തിയില്‍ മുങ്ങിമുങ്ങി

കരളും മിഴിയും കവര്‍ന്നു മിന്നി
കറയറ്റൊരാലസല്‍ ഗ്രാമഭംഗി

പുളകംപോല്‍ കുന്നിന്‍ പുറത്തുവീണ
പുതുമൂടല്‍ മഞ്ഞല പുൽകി നീക്കി

പുലരൊളി മാമല ശ്രേണികള്‍ തന്‍
പുറകിലായ് വന്നു നിന്നെത്തി നോക്കി

മലരണിക്കാടുകള്‍ തിങ്ങിവിങ്ങി
മരതകകാന്തിയില്‍ മുങ്ങിമുങ്ങി

കരളും മിഴിയും കവര്‍ന്നു മിന്നി
കറയറ്റൊരാലസല്‍ ഗ്രാമഭംഗി

തളിരും മലരും തരുപ്പടര്‍പ്പും
തണലും തണുവണിപ്പുല്‍പ്പരപ്പും

കളകളം പെയ്തുപെയ്തങ്ങുമെങ്ങും
ഇളകിപ്പറക്കുന്ന പക്ഷികളും

എവിടെത്തിരിഞ്ഞൊന്നു നോക്കിയാലും 
അവിടെല്ലാം പൂത്ത മരങ്ങള്‍ മാത്രം

ഒരു കൊച്ചു കാറ്റെങ്ങാൻ വന്നുപോയൽ
തുരു തുരെ പൂമഴയായി പിന്നെ 

മലരണിക്കാടുകള്‍ തിങ്ങിവിങ്ങി
മരതകകാന്തിയില്‍ മുങ്ങിമുങ്ങി

കരളും മിഴിയും കവര്‍ന്നു മിന്നി
കറയറ്റൊരാലസല്‍ ഗ്രാമഭംഗി



മലയാളം കവിത : രമണൻ
കവി : ചങ്ങമ്പുഴ കൃഷ്ണപിള്ള




അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ