ഈ ബ്ലോഗ് തിരയൂ

2019, മാർച്ച് 26, ചൊവ്വാഴ്ച

മഴയായ് പെയ്തൊരാ പ്രണയ സംഗീതമെൻ


Mazhayay Peythora
കവിത : മഴയായ്

*--------------------------------------------------------------------*

മഴയായ് പെയ്തൊരാ പ്രണയ സംഗീതമെൻ
ആത്‌മാവിൻ മോഹത്തെ തൊട്ടുണർത്തി (മഴയായ്)

പൊഴിയുന്ന തുള്ളികൾ മനസ്സിന്റെ മരുഭൂവിൽ
വിടരുന്ന മോഹമായ് നനവുള്ള ഓർമ്മയായി (പൊഴിയുന്ന)

എൻ നൊമ്പരപ്പാടുകൾ മായ്ച്ചു പോയി (എൻ നൊമ്പരപ്പാടുകൾ)
ആ മഴക്കാലത്ത് ആ നല്ല രാവത്ത്
നനവുള്ള മുടിയിണകൾ മിഴികളിൽ പാറിച്ചു
എൻ കുടക്കീഴിൽ ചാരത്തു വന്നവൾ
മഴയുടെ ഭാവങ്ങൾ ഒരുമയായ് പങ്കിട്ട് (എൻ കുടക്കീഴിൽ)

എൻ ഹൃദയം നനച്ചവൾ എന്നിലെ റാണിയായ്
എൻ പ്രണയ രാഗത്തിൻ പാത്രമായീ (എൻ പ്രണയ)

ചിരിയുള്ള മഴയുടെ ക്രൂരമാം ഭാവങ്ങൾ
എൻ സഖി തൻ ആയുസ്സ്‌ തട്ടിയെടുത്തത്
എൻ ജീവന്റെ പാതി അടര്തിയെടുത്തത്
എല്ലാം വിധിയുടെ കൈകളിലർപ്പിച്ചു
ഓർമ്മതൻ ഓരത്ത്‌ മറന്നു വെച്ചതൊക്കെയും
ഇന്നുമീ മഴയിൽ ഓർത്തുപോയീ ഞാൻ (ഇന്നുമീ മഴയിൽ)



സത്യമിന്നും കുരിശിൽ

*--------------------------------------------------------------------*

കവിത : മഴയായ്
രചന : രജീഷ് ഓട്ടൂർ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ