ഈ ബ്ലോഗ് തിരയൂ

2019, ജനുവരി 5, ശനിയാഴ്‌ച

ആവണി കാറ്റിന്നു കുണുങ്ങി വന്നു



Aavani kattinnu kunungi vannu
ആവണി കാറ്റിന്നു കുണുങ്ങി വന്നു
എൻറെ മാനസ കിളിവാതിൽ തുറന്നു തന്നു
 ചൈത്ര സന്ധ്യകൾ പൂ കോരി ചൊരിഞ്ഞു നിന്നു
എൻറെ മോഹങ്ങൾ മധുമാരി നുകർന്നു നിന്നു

കാതരേ നീ എൻറെ തിരുമുറ്റത്ത്
എൻറെ കനവുകൾ മയങ്ങുന്ന മണിമുറ്റത്ത്
ഒരു പൂവുമായി പൂമിഴിയുമായി തിരുവോണമായ് ഒഴുകി
തരള ഹൃദയദളങ്ങൾ മുഴുവൻ മധുരിമ തൂകി

മാലികെ നീ എൻറെ മലർ വനിയിൽ
എൻറെ മനസ്സിൻറെ മുകിലിറങ്ങും പൂവനിയിൽ
ഒരു മോഹമായ് നറുഗന്ധമായ് തിരുവോണമായ് ഒഴുകി
മൃദുല തരള തലങ്ങൾ മുഴുവൻ കുളിരില മുഴുകി

എത്ര സുന്ദരം എത്ര സുന്ദരം എന്റെ മലയാളം - കേൾക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക 


ആൽബം : പൊന്നോണതരംഗിണി
രചന : പി കെ ഗോപി
സംഗീതം : രഘുകുമാർ
ആലാപനം : കെ ജെ യേശുദാസ്

2 അഭിപ്രായങ്ങൾ:

  1. ഈ ഗാനം എഴുതിരിയ്ക്കുന്നത് -ശ്രീ രമേഷ് മേനോൻ ആണ്
    സംഗീതം-ശ്രീ കലവൂർ ബാലൻ
    തെറ്റായ വിവരങ്ങൾ തിരുത്തുമല്ലോ

    മറുപടിഇല്ലാതാക്കൂ
  2. അജ്ഞാതന്‍2022, ജൂലൈ 18 3:46 AM

    ഗാനരചന : രമേശ് മേനോൻ സംഗീതം : കലവൂർ ബാലൻ (റെക്കോഡിങ് ന് ഞാൻ സാക്ഷിയാണ് )തിരുത്താനുള്ള നടപടികൾ സ്വീകരിക്കുകA T Muraleedharan

    മറുപടിഇല്ലാതാക്കൂ