ഈ ബ്ലോഗ് തിരയൂ

2019, ജനുവരി 22, ചൊവ്വാഴ്ച

മലയാളമേ നിന്റെ വാക്കുകൾക്കുള്ളത്ര


Malayalame Ninte

മലയാളമേ നിന്റെ വാക്കുകൾക്കുള്ളത്ര
മധുരം തുടിക്കുന്നതേതു  ഭാഷ
പനിമഞ്ഞു തോല പുലർക്കാലമെന്നപോൽ
പനിമതി പെയ്യുന്ന രാത്രി പോലെ

അഴലിന്റെ കൂരിരുൾ ദൂരത്തകറ്റുന്ന
അരുണപ്രഭാത കണങ്ങൾ പോലെ
തെരുതെരെ പെയ്യും തുലാവര്ഷമേഘമായ്
കുളിര്കോരി എന്നിൽ നിറഞ്ഞു നിൽക്കും
മലയാളമേ നിന്റെ ശീലുകൾപോലെതു
ലയമുണ്ട് തെല്ലിട തങ്ങി നില്ക്കാൻ

നവനീതമെന്നപോലെൻ നാവിലിറ്റുന്ന
നറുപയസ്സ് തന്നെയീ മാതൃസ്തന്യം
അറിയാതെയാരാനും തൂവിക്കളഞ്ഞീടി
അറിയുമോ ഞാള്ക്കു നൊന്തു പോയി

മലയാളമേ നിന്റെ വാക്കുകൾക്കുള്ളത്ര
മധുരം തുടിക്കുന്നതേതു  ഭാഷ
പനിമഞ്ഞു തോല പുലർക്കാലമെന്നപോൽ
പനിമതി പെയ്യുന്ന രാത്രി പോലെ
മലയാളമേ നിന്റെ ശീലുകൾപോലെതു
ലയമുണ്ട് തെല്ലിട തങ്ങി നില്ക്കാൻ

ചെറുശ്ശേരി കാർവർണ്ണ  ഗാഥകൾ ചൊല്ലിയ
ഇതിഹാസം തുഞ്ചത്തു നിന്ന് കേട്ടാൽ
ചിരിയുടെ തിരകളുയർത്തുവാൻ കുഞ്ചനും
നിറവോടെ പാടിയ ഭാഷയേത്
മലയാളമേ നിന്റെ വാക്കുകൾക്കുള്ളത്ര
മധുരം തുടിക്കുന്നതേതു  ഭാഷ

ഒരു വീണപൂവിന്റെ ഗദ്ഗദം
കാതിലേകരുമായോടെത്തിച്ചതേതു ഭാഷ
കുരുവിക്കു വാഴക്കൈയ്യലിവോടെ നൽകിയ
കവിവരൻ ചൊല്ലിയതേതു ഭാഷ
അരുതാരുതാരുമീ
പാവനശീലയോടരിയെന്നപോലെ ഉദിച്ചിടല്ലേ
മലയാളമേ നിന്റെ വാക്കുകൾക്കുള്ളത്ര
മധുരം തുടിക്കുന്നതേതു  ഭാഷ

ഉയിർകൊണ്ടതാദിമ ദ്രവിഡ ഭാഷയിൽ
തമിഴൊത്തു ബാല്യം കഴിച്ചുകൂട്ടി
കൗമാരഭാവങ്ങൾ പിന്നിട്ടതിധ്രുതം
യൗവ്വനയുക്തയായ് പ്രൗഢയായി
മലയാളമേ നിന്റെ വാക്കുകൾക്കുള്ളത്ര
മധുരം തുടിക്കുന്നതേതു  ഭാഷ

നിയതിതൻ കൈയ്യാൽ മെനഞ്ഞതാം മലയാള
സുഭഗയെതനിച്ചു കാട്ടിൽ തനിച്ചു വിട്ട്
അഭിനവരാജന്മാർ അശ്വമേധത്തിനായ്
ആംഗലേയത്തെ തുറന്നുവിട്ടാൽ
ഇവിടാറുമില്ല തലക്കുവാനില്ലെന്നൂറ്റം
എവിടെയോ ചേർക്കുന്നു കൂട്ടുകാരെ
ഇനിയെന്റെ ഭാഷയും ദേശവും സ്വപ്നവും
ഇനിയുമെത്താതെ കളഞ്ഞു പോയാൽ
അവിടെയെൻ ജന്മവും തത്വവും സത്യവും
അവനിയിൽ നിന്നും മറഞ്ഞു പോട്ടെ
അതിലെനിക്കില്ലൊരു സങ്കടമെന്നാളും
അവനിൽ ജീവിച്ചതാരുവാൻ താൻ
മലയാളമേ നിന്റെ വാക്കുകൾക്കുള്ളത്ര
മധുരം തുടിക്കുന്നതേതു  ഭാഷ


കഴിഞ്ഞു പോയ കാലം കാറ്റിനക്കരെ - കേൾക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  



കവിത : എന്റെ ഭാഷ
കവി : Dr   ജെ കെ എസ്  വെട്ടൂർ

https://youtu.be/5L03mlr-ybI

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ