ഈ ബ്ലോഗ് തിരയൂ

2019, ജനുവരി 7, തിങ്കളാഴ്‌ച

ഒരു ചിങ്ങം കൂടി ഒരു തിരുവോണം കൂടി


Oru Chingam Koodi Oru Thiruvonam Koodi
ഒരു ചിങ്ങം കൂടി ഒരു തിരുവോണം കൂടി
ഇളവെയിലിൻ കുമ്പിളിൽ നിന്നരളിപ്പൂ വിതറി
ചെറുമഞ്ഞൾ തുമ്പികളാം തിരുവാനമേറി
ഒരു ചിങ്ങം കൂടി ഒരു തിരുവോണം കൂടി

കർക്കിടകം ചാർത്തിച്ച കരിവളകളുടഞ്ഞു
കാലം നിറമേയൊപ്പി വേലിക്കൽ നിൽക്കേ
മാറോടു ചേർത്താ കൈ സ്നേഹാതുരമായ് തഴുകി
ശാരിക തൻ കൺഠത്തിൻ ചാരുത പോൽ മിന്നും
അരിയ  ചുവപ്പോലും പുതു തരിവളകൾ ചാർത്തി
ഒരു ചിങ്ങം കൂടി ഒരു തിരുവോണം കൂടി

കർക്കിടകം രാമായണ കഥ പാടി മറഞ്ഞു
കാലത്തിന് മിഴിയിൽ ജനകാദ്മജ തൻ ദുഃഖം
അടരാത്തൊരു കണ്ണീർ കണമായ് നിന്നു തുടിക്കേ
കരിമണ്ണിനാത്മാവിൻ കണികളിലായ് വിളയും
നറുമണികളെടുത്തോരോ ചെറുപൂവിനുമേകി
ഒരു ചിങ്ങം കൂടി ഒരു തിരുവോണം കൂടി

കർക്കിടകം കൊട്ടിയ പാഴ്ചട്ടിയുമായ് പോയി
കാലം കളിമണ്ണുകുഴച്ചാലയിൽ നിൽക്കുന്നു
പുത്തൻ കാലമിതുമെനയും പുകിലുകളാർക്കുമ്പോൾ
കറ്റ മെതിച്ചീടും പദ നൃത്തം മുഴുകുമ്പോൾ
പുത്തരി വേവുന്ന മണം പുരകളിൽ നിറയുമ്പോൾ
ഒരു ചിങ്ങം കൂടി ഒരു തിരുവോണം കൂടി

ആവണി കാറ്റിന്നു കുണുങ്ങി വന്നു - കേൾക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക 

ഓ എൻ വി കുറുപ് കവിതകൾ
സംഗീതം : രാജീവ് ഓ എൻ വി
ആലാപനം : അപർണ രാജീവ്

Poet : ONV Kurup
Music : Rajeev ONV
Singer : Aparna Rajeev





അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ