ഈ ബ്ലോഗ് തിരയൂ

2019, ഓഗസ്റ്റ് 21, ബുധനാഴ്‌ച

മംഗളഗാനം പാടി മംഗലാപുരം തേടി


ഗാനം  : മംഗളഗാനം പാടി മംഗലാപുരം തേടി
ആൽബം : പരശുറാം എക്സ്പ്രസ്സ് (1984)
ഗാനരചന :  ബിച്ചു തിരുമല
ഈണം : ഒടുവിൽ ഉണ്ണികൃഷ്ണൻ
ആലാപനം : കെ എസ് ചിത്ര

മംഗളഗാനം പാടി മംഗലാപുരം തേടി
മംഗളഗാനം പാടി മംഗലാപുരം തേടി
താളത്തിലൂടെ താളത്തിലാടി
പോകുക വണ്ടി തീവണ്ടി
ജീവിതമാകും ആവിവണ്ടി 
മംഗളഗാനം പാടി മംഗലാപുരം തേടി

അക്ഷരരൂപിണി അഖിലസ്വരൂപിണി
അദ്വൈദാബിക തന്മുന്നിൽ
അക്ഷരരൂപിണി അഖിലസ്വരൂപിണി
അദ്വൈദാബിക തന്മുന്നിൽ
മൂകാംബിയിലെ സൗപർണികയിൽ   
മൂകാംബിയിലെ സൗപർണികയിൽ   
മുങ്ങി നിവർന്നു പ്രണാമം
സന്ത്യാ പ്രണാമം

ഭാർഗവരാമൻ പരശുവെറിഞ്ഞൊരു 
ഗോകർണം കണ്ടുണരുമ്പോൾ
ഭാർഗവരാമൻ പരശുവെറിഞ്ഞൊരു 
ഗോകർണം കണ്ടുണരുമ്പോൾ
നാളെ പുലരും നേരം മനസ്സിൽ
നാളെ പുലരും നേരം മനസ്സിൽ
നാമജപങ്ങൾ മുഴങ്ങും
താനേ മുഴങ്ങും

മംഗളഗാനം പാടി മംഗലാപുരം തേടി
താളത്തിലൂടെ താളത്തിലാടി
പോകുക വണ്ടി തീവണ്ടി
ജീവിതമാകും ആവിവണ്ടി 
മംഗളഗാനം പാടി മംഗലാപുരം തേടി


സ്വന്തം രക്തത്തിൽ ഉയിർക്കൊണ്ട



Song : Mangala Gaanam Paadi
Lyrics : Bichu Thirumala
Music : Oduvil Unnikrishnan
Singer :  K S Chithra

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ