ഈ ബ്ലോഗ് തിരയൂ

2019, ഓഗസ്റ്റ് 10, ശനിയാഴ്‌ച

സ്വർഗ്ഗത്തിൽ വിളക്കു വെയ്ക്കും


Swargathil Vilakku Vekkum
ഗാനം : സ്വർഗ്ഗത്തിൽ വിളക്കു വെയ്ക്കും
മൂവി : കവിത  (1973)
ഗാനരചന : പി ഭാസ്കരൻ
ഈണം : കെ രാഘവൻ
ആലാപനം : പി സുശീല
സംവിധാനം :  വിജയനിർമല
അഭിനയിച്ചവർ : വിൻസെന്റ്, വിജയനിർമല, കെ പി ഉമ്മർ, തിക്കുറിശ്ശി സുകുമാരൻ നായർ, മീന, അടൂർ ഭാസി, കവിയൂർ പൊന്നമ്മ തുടങ്ങിയവർ

സ്വർഗ്ഗത്തിൽ വിളക്കു വെയ്ക്കും
സ്വർണ്ണമല്ലിപ്പൂക്കളേ
സൗഖ്യമെന്ന സാമ്രാജ്യത്തിൻ
കാവൽദീപങ്ങളേ
സുപ്രഭാതം സുപ്രഭാതം
നിങ്ങൾക്കു സുപ്രഭാതം
സ്വർഗ്ഗത്തിൽ വിളക്കു വെയ്ക്കും
സ്വർണ്ണമല്ലിപ്പൂക്കളേ
സൗഖ്യമെന്ന സാമ്രാജ്യത്തിൻ
കാവൽദീപങ്ങളേ


വർണ്ണശബളമാം വാർമഴവില്ലും
വസന്തചുംബിത വനവും
വർണ്ണശബളമാം വാർമഴവില്ലും
വസന്തചുംബിത വനവും
എന്നുമെന്നും കാണാൻ മാത്രം
കണ്ണുകളരുളീ ദൈവം
നിങ്ങൾക്കുകണ്ണുകളരുളീ ദൈവം
സ്വർഗ്ഗത്തിൽ വിളക്കു വെയ്ക്കും
സ്വർണ്ണമല്ലിപ്പൂക്കളേ
സൗഖ്യമെന്ന സാമ്രാജ്യത്തിൻ
കാവൽദീപങ്ങളേ

കന്മഷമെന്തെന്നറിയാതുള്ളൊരു
നൈർമ്മല്യങ്ങൾ നിങ്ങൾ
കന്മഷമെന്തെന്നറിയാതുള്ളൊരു
നൈർമ്മല്യങ്ങൾ നിങ്ങൾ
കനവിൽ പോലും പൊടി പുരളാത്തൊരു
കാട്ടുപൂവുകൾ
നിങ്ങൾ കാട്ടു പൂവുകൾ
സ്വർഗ്ഗത്തിൽ വിളക്കു വെയ്ക്കും
സ്വർണ്ണമല്ലിപ്പൂക്കളേ
സൗഖ്യമെന്ന സാമ്രാജ്യത്തിൻ
കാവൽദീപങ്ങളേ
സുപ്രഭാതം സുപ്രഭാതം
സുപ്രഭാതം സുപ്രഭാതം സുപ്രഭാതം


കായൽക്കാറ്റിന്റെ താളം തെറ്റി



Movie : Kavitha (1973)
Lyrics : P Bhaskaran
Music : K Raghavan
Singer : P Susheela


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ