ഈ ബ്ലോഗ് തിരയൂ

2019, ഓഗസ്റ്റ് 17, ശനിയാഴ്‌ച

ഒരു വല്ലം പൂവുമായ് വന്ന വസന്തമേ


Oru Vallam Poovumay
ഗാനം : ഒരു വല്ലം പൂവുമായ് വന്ന വസന്തമേ
ആൽബം  : അമൃത ഗീതങ്ങൾ ( 1986 )
ഗാനരചന : ഓ എൻ വി കുറുപ്
ഈണം  : ആലപ്പി രംഗനാഥ്
ആലാപനം  : കെ ജെ യേശുദാസ്

ഒരു വല്ലം പൂവുമായ് വന്ന വസന്തമേ
പറയൂ നീ എന്തെ വൈകി (ഒരു വല്ലം)
ഒരു പൂവ് ചോദിച്ചു വന്നൊരാ പെൺകൊടി
വെറുതെ പിണങ്ങിപ്പോയി (ഒരു പൂവ്)
ഒരു വല്ലം പൂവുമായ് വന്ന വസന്തമേ
പറയൂ നീ എന്തെ വൈകി (ഒരു വല്ലം)

വയലിനുമക്കരെ പൂക്കാത്ത വാക തൻ
നിഴലിലകൾ വന്നൂ നിന്നൂ (വയലിനുമക്കരെ)
കരളിലൊളിപ്പിച്ച കണിമലർപ്പെണ്ണിന്റെ
ഇതളുകളീറനായി (കരളിലൊളിപ്പിച്ച)
ഒരു വല്ലം പൂവുമായ് വന്ന വസന്തമേ
പറയൂ നീ എന്തെ വൈകി (ഒരു വല്ലം)

ഇളവെയിൽ ചിറ്റാട ചാർത്തിയ ചിങ്ങവും
ഇതുവഴി മഞ്ചലിൽ പോയി (ഇളവെയിൽ)
മിഴികൾ തുളുമ്പി തുളുമ്പാതെ നിന്നൊരു
മുകിലും പറന്നു പോയി (മിഴികൾ)

ഒരു വല്ലം പൂവുമായ് വന്ന വസന്തമേ
പറയൂ നീ എന്തെ വൈകി (ഒരു വല്ലം)
ഒരു പൂവ് ചോദിച്ചു വന്നൊരാ പെൺകൊടി
വെറുതെ പിണങ്ങിപ്പോയി (ഒരു പൂവ്)
വെറുതെ പിണങ്ങിപ്പോയി
വെറുതെ പിണങ്ങിപ്പോയി
വെറുതെ പിണങ്ങിപ്പോയി


യമുനയുണർന്നു യമുനയുണർന്നു


Album   : Amritha Geethangal
Lyrics    : ONV Kurup
Music    : Alleppey Ranganath
Singer   : Yesudas

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ