Aashadathile Aadhya Dinathilen
ഗാനം : ആഷാഢത്തിലെ ആദ്യദിനത്തിലെൻ
ആൽബം : അമൃത ഗീതങ്ങൾ ( 1986 )
ഗാനരചന : ഓ എൻ വി കുറുപ്
ഈണം : ആലപ്പി രംഗനാഥ്
ആലാപനം : കെ ജെ യേശുദാസ്
ആഷാഢത്തിലെ ആദ്യദിനത്തിലെൻ
ആശാനീലിമയിൽ
കാമരൂപൻ നീ വന്നൂ എൻ
കഥനകഥകളിൽ ഹൃദയമലിയുമൊരു
ശ്യാമവർണ്ണൻ നീ വന്നു
(ആഷാഢത്തിലെ)
നീയും കാമുകനല്ലേ
മിന്നല്‍ക്കൊടി നിന്‍ പ്രണയിനിയല്ലേ (നീയും)
നീയറിയുന്നു മറ്റൊരു തിരിയില്‍
എരിയും വിരഹ വിഷാദം
എരിയും വിരഹ വിഷാദം
(ആഷാഢത്തിലെ)
ദേവഗായകർ പാടും
വിണ്ണിൻ പടവുകൾ കയറി ഇറങ്ങി (ദേവഗായകർ)
കേവലനാമെൻ ഗത്ഗതഗീതം
കേൾക്കാൻ എന്തെ വന്നു
കേൾക്കാൻ എന്തെ വന്നു
(ആഷാഢത്തിലെ)
ഗ്രാമ വധുക്കൾ നിനക്ക് നീട്ടും
കടാക്ഷ മാലകൾ ചൂടി (ഗ്രാമ)
പോകുക നീയെൻ പ്രിയയുടെ മേടയിൽ
ആവണി മുകിലായ് പാടാൻ
ആവണി മുകിലായ് പാടാൻ
(ആഷാഢത്തിലെ)
മടിയിൽ മഞ്ജു വിപഞ്ചിക
Album : Amritha Geethangal
Lyrics : ONV Kurup
Music : Alleppey Ranganath
Singer : Yesudas
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ