ഈ ബ്ലോഗ് തിരയൂ

2019, ഓഗസ്റ്റ് 11, ഞായറാഴ്‌ച

ഹേ കാളിദാസ നിൻ പൊൻതേരിൽ ഏറി



He Kalidasa Nin
ഗാനം : ഹേ കാളിദാസ നിൻ പൊൻതേരിൽ ഏറി
ആൽബം  : അമൃത ഗീതങ്ങൾ ( 1986 )
ഗാനരചന : ഓ എൻ വി കുറുപ്
ഈണം  : ആലപ്പി രംഗനാഥ്
ആലാപനം  : കെ ജെ യേശുദാസ്

ഹേ കാളിദാസ നിൻ പൊൻതേരിൽ ഏറി
മേഘമാർഗങ്ങളിൽ ഞാനലഞ്ഞു
ഹേ കാളിദാസ നിൻ പൊൻതേരിൽ ഏറി
മേഘമാർഗങ്ങളിൽ ഞാനലഞ്ഞു
സ്വർഗ്ഗവും ഭൂമിയും കൈ കോർത്തു നിൽക്കും
സർഗ്ഗലാവണ്യത്തിൽ ഞാനലിഞ്ഞു
ഹേ കാളിദാസ

അമൃതകല തിരുമുടിയിൽ അണിയുന്ന
ഹിമശൈലം ആനന്ദ വിവശനായ് കണ്ടു
അമൃതകല തിരുമുടിയിൽ അണിയുന്ന
ഹിമശൈലം ആനന്ദ വിവശനായ് കണ്ടു
പൂവുടൽ പഞ്ചാഗ്നി മധ്യത്തിൽ വാടാത്ത
ദേവിതൻ സ്‌നേഹ തപസ്സു കണ്ടു
പൂവുടൽ പഞ്ചാഗ്നി മധ്യത്തിൽ വാടാത്ത
ദേവിതൻ സ്‌നേഹ തപസ്സു കണ്ടു

മരവുരിയിൽ മറയുന്നോരഴകു
മുനി കന്യയായ്  മാലിനി തീരത്തു നിന്നൂ
മരവുരിയിൽ മറയുന്നോരഴകു
മുനി കന്യയായ്  മാലിനി തീരത്തു നിന്നൂ

ആ വന ജ്യോത്സന തൻ പുഷ്പിത പാണികൾ
ആശ്ലേഷ  മാലകൾ ചാർത്തി നിന്നു
ആ വന ജ്യോത്സന തൻ പുഷ്പിത പാണികൾ
ആശ്ലേഷ മാലകൾ ചാർത്തി നിന്നു

ഋതു സഖികൾ നവ വധു വരരായി
വരവേൽക്കും ആരണ്യ തരുലതകൾ കണ്ടു
ഋതു സഖികൾ നവ വധു വരരായി 
വരവേൽക്കും ആരണ്യ തരുലതകൾ കണ്ടു

ഭൂമിയെ സ്നേഹിച്ചോരപ്സരസിങ്ങോരോ
പൂവിലും നൃത്തമാടുന്ന കണ്ടു
ഭൂമിയെ സ്നേഹിച്ചോരപ്സരസിങ്ങോരോ
പൂവിലും നൃത്തമാടുന്ന കണ്ടു

ഹേ കാളിദാസ നിൻ പൊൻതേരിൽ ഏറി
മേഘമാർഗങ്ങളിൽ ഞാനലഞ്ഞു
ഹേ കാളിദാസ നിൻ പൊൻതേരിൽ ഏറി
മേഘമാർഗങ്ങളിൽ ഞാനലഞ്ഞു
സ്വർഗ്ഗവും ഭൂമിയും കൈ കോർത്തു നിൽക്കും
സർഗ്ഗലാവണ്യത്തിൽ ഞാനലിഞ്ഞു
ഹേ കാളിദാസ


മൗനം പല്ലവിയാം ഗാനം



Album   : Amritha Geethangal
Lyrics    : ONV Kurup
Music    : Alleppey Ranganath
Singer   : Yesudas

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ