ഈ ബ്ലോഗ് തിരയൂ

2019, ജൂലൈ 24, ബുധനാഴ്‌ച

രാവില്‍ വിരിഞ്ഞു പുലരിയില്‍ മാഞ്ഞു പോം



Raavil Virinju Pulariyil Maanju
മലയാളം നാടക ഗാനം
രചന : ഓ എൻ വി കുറുപ്
ഈണം : എം കെ അർജുനൻ
ആലാപനം : കല്ലറ ഗോപൻ

 രാവില്‍ വിരിഞ്ഞു പുലരിയില്‍ മാഞ്ഞു പോം
പൂവേ നിന്‍ പേരെനിക്കറിയില്ല
രാവില്‍ വിരിഞ്ഞു പുലരിയില്‍ മാഞ്ഞു പോം
പൂവേ നിന്‍ പേരെനിക്കറിയില്ല
എങ്കിലും  നിന്നിതള്‍ തുമ്പിലെ തൂമണം
എന്നെയും കാത്തിന്നു നില്‍പ്പു
എന്നെയും കാത്തിന്നു നില്‍പ്പു
രാവില്‍ വിരിഞ്ഞു പുലരിയില്‍ മാഞ്ഞു പോം
പൂവേ നിന്‍ പേരെനിക്കറിയില്ല

കൺകളിൽ നിദ്രവന്നുമ്മവക്കുമ്പോഴും
നിൻ മുഖം സ്വപനത്തിൽ വന്നുതിക്കും
കൺകളിൽ നിദ്രവന്നുമ്മവക്കുമ്പോഴും
നിൻ മുഖം സ്വപനത്തിൽ വന്നുതിക്കും
പൊന്നമ്പിളിപോലേ
പൊന്നാമ്പൽ പൂപോലേ
പൊന്നമ്പിളിപോലേ
പൊന്നാമ്പൽ പൂപോലേ
പൊൻകണി പൂങ്കുലപോലേ
അജ്ഞാത സൗഗന്ധികമേ എന്റെ
ആത്മാവ് തേടുന്നു നിന്നെ
രാവില്‍ വിരിഞ്ഞു പുലരിയില്‍ മാഞ്ഞു പോം
പൂവേ നിന്‍ പേരെനിക്കറിയില്ല

ഏതോ ശാപത്താൽ പരസ്‌പരം
വേർപിരിഞ്ഞേകാന്തതയുടെ താഴ്വരയിൽ
ഏതോ ശാപത്താൽ പരസ്‌പരം
വേർപിരിഞ്ഞേകാന്തതയുടെ താഴ്വരയിൽ
നൊമ്പര തേൻ കനി തിന്നു
മയങ്ങുന്നോരമ്പല പ്രാവുകൾ നമ്മൾ
അജ്ഞാത സൗന്ദര്യമേ
നീ എന്റെ ആത്മാവിൻ സൗന്ദര്യമായി വന്നു

രാവില്‍ വിരിഞ്ഞു പുലരിയില്‍ മാഞ്ഞു പോം
പൂവേ നിന്‍ പേരെനിക്കറിയില്ല
എങ്കിലും  നിന്നിതള്‍ തുമ്പിലെ തൂമണം
എന്നെയും കാത്തിന്നു നില്‍പ്പൂ
എന്നെയും കാത്തിന്നു നില്‍പ്പു
രാവില്‍ വിരിഞ്ഞു പുലരിയില്‍ മാഞ്ഞു പോം
പൂവേ നിന്‍ പേരെനിക്കറിയില്ല



തിങ്കൾ കലയുടെ തിരുവാഭരണം


Drama Song
Lyrics  : ONV
Music  : MK Arjunan
Singer : Kallara Gopan

1 അഭിപ്രായം: