ഈ ബ്ലോഗ് തിരയൂ

2019, ജൂലൈ 26, വെള്ളിയാഴ്‌ച

ഗുരുവായൂരിൽ വന്നെത്തുവാനല്ലയോ



Guruvayooril Vannethuvanallayo
തരംഗിണി ആൽബം : ത്രിമധുരം  (1993)
ഗാനരചന : കെ എൽ കൃഷ്ണദാസ്
ഈണം : പെരുമ്പാവൂർ ജി രവീന്ദ്രനാഥ്
ആലാപനം : കെ ജെ യേശുദാസ്

കൃഷ്ണാ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ
ഗുരുവായൂരിൽ  വന്നെത്തുവാനല്ലയോ
ഇരുപാദമെനിക്ക്  നൽകി
തിരുമുൻപിൽ താണു വണങ്ങുവാനല്ലയോ
ഇരു കൈകളെനിക്കു നൽകി
ഗുരുവായൂരിൽ  വന്നെത്തുവാനല്ലയോ കൃഷ്ണ
ഇരുപാദമെനിക്ക് നൽകി

അവിടുത്തെ തിരുനാമം ഉരുവിടാൻ അല്ലയോ
അധരങ്ങൾ എനിക്ക് നൽകി കൃഷ്ണ
അധരങ്ങൾ എനിക്ക് നൽകി
അവിടുത്തെ തിരുനാമം ഉരുവിടാൻ അല്ലയോ
അധരങ്ങൾ എനിക്ക് നൽകി കൃഷ്ണ
അധരങ്ങൾ എനിക്ക് നൽകി
തവമുരളീരവം കേൾക്കുവാൻ അല്ലയോ
ശ്രവണേന്ദ്രിയങ്ങൾ നൽകി  എനിക്കീ
ശ്രവണേന്ദ്രിയങ്ങൾ നൽകി
ഗുരുവായൂരിൽ  വന്നെത്തുവാനല്ലയോ
ഇരുപാദമെനിക്ക് നൽകി കൃഷ്ണ
ഇരുപാദമെനിക്ക് നൽകി

തിരുമുഖർശന  ഭാഗ്യത്തിനല്ലയോ
നയനങ്ങൾ എനിക്ക് നൽകി കൃഷ്ണ
നയനങ്ങൾ എനിക്ക് നൽകി
തിരുമുഖർശന  ഭാഗ്യത്തിനല്ലയോ
നയനങ്ങൾ എനിക്ക് നൽകി കൃഷ്ണ
നയനങ്ങൾ എനിക്ക് നൽകി
ആ ദിവ്യാനുഗ്രഹം നേടുവാനല്ലയോ
ഈ ജന്മം എനിക്ക് നൽകി കൃഷ്ണ
ഈ ജന്മം എനിക്ക് നൽകി

ഗുരുവായൂരിൽ  വന്നെത്തുവാനല്ലയോ
ഇരുപാദമെനിക്ക്  നൽകി
തിരുമുൻപിൽ താണു വണങ്ങുവാനല്ലയോ
ഇരു കൈകളെനിക്കു നൽകി
ഗുരുവായൂരിൽ  വന്നെത്തുവാനല്ലയോ
ഇരുപാദമെനിക്ക് നൽകി കൃഷ്ണ
ഇരുപാദമെനിക്ക്നൽകി


രാവില്‍ വിരിഞ്ഞു പുലരിയില്‍ മാഞ്ഞു പോം



Album : Thrimadhuram (1993)
Lyrics : K L Krishnadas
Music : Perumbavoor G Raveendranath
Singer : K J Yesudas

1 അഭിപ്രായം:

  1. അജ്ഞാതന്‍2022, നവംബർ 12 7:01 PM

    നല്ല വരികൾ, നല്ല സംഗീതം ദാസേട്ടൻ്റെ ആലാപനം മനസ്സിൽ മായാതെ കാലങ്ങളോളം നിലകൊള്ളുന്ന അതി മനോഹര ഭക്തിഗാനം.

    മറുപടിഇല്ലാതാക്കൂ