ഈ ബ്ലോഗ് തിരയൂ

2019, നവംബർ 3, ഞായറാഴ്‌ച

എത്ര സ്വരങ്ങളിൽ എത്ര രാഗങ്ങളിൽ


Ethra Swarangalil Ethra Ragangalil
ആൽബം : ത്രിമധുരം  (1993)
ഗാനരചന : കെ  ൽ  ശ്രീകൃഷ്ണദാസ്
ഈണം  : പെരുമ്പാവൂർ ജി രവീന്ദ്രനാഥ്
ആലാപനം :  കെ ജെ  യേശുദാസ്



കൃഷ്ണാ കൃഷ്ണാ ഗുരുവായൂരപ്പാ

എത്ര സ്വരങ്ങളിൽ എത്ര രാഗങ്ങളിൽ
എത്ര നാൾ നിന്നു ഞാൻ പാടിയാലും
നിത്യഹരിതമാം നിൻ അപദാനങ്ങൾ
ഒക്കെയും വർണ്ണിക്കാൻ ആവുമോ
കൃഷ്ണാ ഗുരുവായൂരപ്പാ

എത്ര ചായങ്ങൾ ഞാൻ ചാലിച്ചു ചാലിച്ചു
ചിത്രമെഴുതാൻ തുനിഞ്ഞാലും
എത്ര ചായങ്ങൾ ഞാൻ ചാലിച്ചു ചാലിച്ചു
ചിത്രമെഴുതാൻ തുനിഞ്ഞാലും
കണ്ണന്റെ പുണ്യ മധുരമാം രൂപത്തെ
പൂർണ്ണമായ് ഉൾക്കൊള്ളാൻ ആവുമോ
കൃഷ്ണാ ഗുരുവായൂരപ്പാ
(എത്ര സ്വരങ്ങളിൽ)

ഭൂമി തൻ സംഗീത ധാരകളെല്ലാം നിൻ
ഓടക്കുഴലിൽ ഒതുങ്ങുന്നു
ഭൂമി തൻ സംഗീത ധാരകളെല്ലാം നിൻ
ഓടക്കുഴലിൽ ഒതുങ്ങുന്നു
ഭൂമി തൻ സൗന്ദര്യ രശ്മികളെല്ലാം നിൻ
തൂമന്ദഹാസത്തിൽ തെളിയുന്നു
കൃഷ്ണാ ഗുരുവായൂരപ്പാ
(എത്ര സ്വരങ്ങളിൽ)




Album : Thrimadhuram (1993)
Lyrics : K L Sreekrishnadas
Music : Perumbavoor G Raveendranath
Singer : K J Yesudas

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ