ഈ ബ്ലോഗ് തിരയൂ

2019, ഏപ്രിൽ 5, വെള്ളിയാഴ്‌ച

കളഭവും കസ്തൂരിയും


ഗാനം : കളഭവും കസ്തൂരിയും
തരംഗിണി ആൽബം : സ്വീറ്റ് മേലോഡീസ്  Vol.3
ഗാനരചന : ഗിരീഷ് പുത്തഞ്ചേരി
സംഗീതം : രഘു കുമാർ
ആലാപനം : കെ ജെ യേശുദാസ്

*---------------------------------------------------------------*

കളഭവും കസ്തൂരിയും
ഹർഷ പുളകവും പൂങ്കിനാവും
തളിരിളം കുമ്പിളിൽ താമര കുമ്പിളിൽ
താരുണ്യം നേദിച്ചതല്ലേ നിന്നെ
താരമ്പൻ പൂജിച്ചതല്ലേ
(കളഭവും കസ്തൂരിയും)

നീലത്തടാകത്തടങ്ങളിലോ
നീലക്കടമ്പിന്റെ പൂമൊട്ടിലോ (നീലത്തടാകത്തടങ്ങളിലോ)
നീ ഒരു നീഹാര വൈഡൂര്യമായ്
നീ ഒരു നീഹാര വൈഡൂര്യമായ്
നിരവധി ജന്മമെന്നെ കാത്തിരുന്നു
(കളഭവും കസ്തൂരിയും)

കാപ്പണി കൈവിരൽ തുമ്പുകൊണ്ടോ
കനക മയൂരത്തിൻ പീലികൊണ്ടോ (കാപ്പണി)
നീ എന്റെ  ശൃംഗാര സ്വപ്നങ്ങളെ
നീ എന്റെ  ശൃംഗാര സ്വപ്നങ്ങളെ
നിറമഴ  മിഴിയുള്ള  ചായമിട്ടു
(കളഭവും കസ്തൂരിയും)


വസുന്ധര ഒരുക്കിയല്ലോ


*---------------------------------------------------------------*
Song : Kalabhavum Kasthooriyum
Album : Tharangini Sweet Melodies - Vol. 3
Lyrics : Girish Puthenchery
Music : Raghukumar
Singers : K J Yesudas

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ