ഈ ബ്ലോഗ് തിരയൂ

2019, ഏപ്രിൽ 14, ഞായറാഴ്‌ച

ഉണ്ണി ഉറക്കമുണർന്നോളൂ



Unni Urakkamunnarnnoloo
വിഷു കവിത -
കവി : സുഗതകുമാരി
ആലാപനം : സുഗതകുമാരി

ഉണ്ണി ഉറക്കമുണർന്നോളൂ
കണ്ണ് മിഴിക്കാതെ വന്നോളൂ
ഉണ്ണി ഉറക്കമുണർന്നോളൂ
കണ്ണ് മിഴിക്കാതെ വന്നോളൂ

ശരി ഇനി കണ്ണ് തുറന്നോളൂ
ഇരു കൈയും കൂപ്പി തൊഴുതോളൂ
ശരി ഇനി കണ്ണ് തുറന്നോളൂ
ഇരു കൈയും കൂപ്പി തൊഴുതോളൂ

കണ്ണ് തിരുമ്മി തുറന്നപ്പോൾ
കണ്ണന്റെ ചിരിയല്ലോ കാണുന്നൂ
കണ്ണ് തിരുമ്മി തുറന്നപ്പോൾ
കണ്ണന്റെ ചിരിയല്ലോ കാണുന്നൂ

നിറ തിരിയിട്ട വിളക്കുണ്ട്
നിറ മുന്നിൽ നിറഞ്ഞുണ്ട്
തേച്ചു മിനുക്കിയൊരോട്ടുരുളി
ഓട്ടുരുളിക്കുള്ളിൽ എന്തെല്ലാം
നിറ തിരിയിട്ട വിളക്കുണ്ട്
നിറ മുന്നിൽ നിറഞ്ഞുണ്ട്
തേച്ചു മിനുക്കിയൊരോട്ടുരുളി
ഓട്ടുരുളിക്കുള്ളിൽ എന്തെല്ലാം

കണി വെള്ളിരിക്കയും ചെങ്കരിക്കും
കുലയുടെ മാങ്ങയുമുണ്ടല്ലോ
കുങ്കുമം തൊട്ടൊരു നാളികേരം
അന്തസ്സ് ഭാവിചിരിപ്പല്ലോ
കണി വെള്ളിരിക്കയും ചെങ്കരിക്കും
കുലയുടെ മാങ്ങയുമുണ്ടല്ലോ
കുങ്കുമം തൊട്ടൊരു നാളികേരം
അന്തസ്സ് ഭാവിചിരിപ്പല്ലോ

തട്ടത്തിൽ അമ്മതൻ പാവുമുണ്ടും
വെട്ടിത്തിളങ്ങുന്ന പൊന്നു നൂലും
ചെപ്പ് വാൽക്കണ്ണാടി വെറ്റ പാക്കും
പുത്തരി ചന്ദനം പുസ്തകവും

നിറയെ പവൻ വാരി തൂകും പോലെ
നിറമേറും  നൽ കൊന്ന പൂവുകളും
നിറയെ പവൻ വാരി തൂകും പോലെ
നിറവേലും നൽ കൊന്ന പൂവുകളും

നല്ലോണ്ണം നല്ലോണ്ണം കണ്ടോളൂ
നല്ലതു തന്നെ വരുമല്ലോ
നല്ലോണ്ണം നല്ലോണ്ണം കണ്ടോളൂ
നല്ലതു തന്നെ വരുമല്ലോ
കണ്മിഴിച്ചിങ്ങനെ നിന്നാലോ
ഉണ്ണികൈയ്യിങ്ങോട്ട് കാണട്ടെ
അമ്മായിക്കയിലൊരുമ്മ വെക്കും
പിന്നൊരു തൂവെള്ളി തുട്ടു വെക്കാം

നല്ലോണ്ണം നല്ലോണ്ണം കണ്ടോളൂ
നല്ലതു തന്നെ വരുമല്ലോ
കണ്മിഴിച്ചിങ്ങനെ നിന്നാലോ
ഉണ്ണികൈയ്യിങ്ങോട്ട് കാണട്ടെ
അമ്മായിക്കയിലൊരുമ്മ വെക്കും
പിന്നൊരു തൂവെള്ളി തുട്ടു വെക്കാം

വാസന്തം വയല്‍ പൂവോടു ചെയ്തതുപോലെ

Poet : Sugathakumari

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ