ഈ ബ്ലോഗ് തിരയൂ

2019, ഏപ്രിൽ 7, ഞായറാഴ്‌ച

രാഗ ഹേമന്ത സന്ധ്യ പൂക്കുന്ന


Raga Hemantha Sandhya
മൂവി : കിന്നരിപ്പുഴയോരം
ഗാനരചന : മങ്കൊമ്പ് ഗോപാലകൃഷ്ണൻ
സംഗീതം : എം ജി രാധാകൃഷ്ണൻ
ആലാപനം : എം ജി ശ്രീകുമാർ

*---------------------------------------------------------------------------*

രാഗ ഹേമന്ത സന്ധ്യ പൂക്കുന്ന
രാമണീയകം കണ്ടു ഞാൻ
പാൽകതിർചിരി തൂകിയണയും
പൗർണ്ണമാസിയെ കണ്ടു ഞാൻ
ശ്യാമമേഘ സദസ്സിലെ
സ്വർണ്ണവ്യോമ ഗംഗയെ കണ്ടു ഞാൻ
കയ്യിൽ കാഞ്ചന താലമേന്തുന്ന
കുങ്കുമോദയം കണ്ടു ഞാൻ
സപ്തവർണ്ണച്ചിറകു നീർത്തിടും
ഇന്ദ്രകാർമുഖം കണ്ടു ഞാൻ
കണ്ടതില്ലതിലൊന്നിലും സഖി
കണ്ടതില്ലതിലൊന്നിലും നിന്നനുപമ ചാരുത
(രാഗഹേമന്ത)

ദേവഗന്ധർവ്വ വീണ തന്നിലെ
രാഗമാലിക കേട്ടു ഞാൻ
തെന്നൽ വന്നിളം മഞ്ജരികളിൽ
ഉമ്മ വെയ്ക്കുന്ന വേളയിൽ
ഉന്മദങ്ങളുയർത്തിടും
ദലമർമ്മരങ്ങൾ ശ്രവിച്ചു ഞാൻ
രാക്കുയിലുകൾ പാടിടുന്ന
കീർത്തനങ്ങൾ കേട്ടു ഞാൻ
തേനരുവികൾ പാടിടും
സാന്ദ്രഗാന ശീലുകൾ കേട്ടു ഞാൻ
കേട്ടതില്ലതിലൊന്നിലും സഖീ
കേട്ടതില്ലതിലൊന്നിലും
നിന്‍റെ കാവ്യമാധുര്യ കാകളി
(രാഗ ഹേമന്ത)

മഞ്ഞുതുള്ളികൾ വീണു പൂവിന്‍റെ
മെയ്തരിച്ചതറിഞ്ഞു ഞാൻ
ആര്യനെ തേടൂം ഭൂമികന്യ തൻ
സൂര്യദാഹമറിഞ്ഞു ഞാൻ
മൂകരാവിലും ചക്രവാകത്തിൻ
പ്രേമതാപമറിഞ്ഞു ഞാൻ
കൊമ്പൊരുമ്മാനിണയ്ക്കു പേടമാൻ
കൺകൊടുത്തതറിഞ്ഞു ഞാൻ
കണ്ണനെ കാത്തിരിക്കും രാധ തൻ
കാമനയറിഞ്ഞു ഞാൻ
ഞാനറിഞ്ഞതിലൊന്നിലും സഖീ
ഞാനറിഞ്ഞതിലൊന്നിലും നിന്‍റെ
ദീപ്ത രാഗത്തിൻ സ്പന്ദനം
(രാഗ ഹേമന്ത)


കളഭവും കസ്തൂരിയും


*---------------------------------------------------------------------------*
Film : Kinnarippuzhayoram
Lyrics : Mankombu Gopalakrishnan
Music : M G Radhakrishnan
Singer : M G Sreekumar

1 അഭിപ്രായം: