ഈ ബ്ലോഗ് തിരയൂ

2019, ഏപ്രിൽ 20, ശനിയാഴ്‌ച

പൊന്നിൻ ചിങ്ങ പുലരികളിൽ


ആൽബം : ഓണ നിലാവ്
ഗാനരചന : പി ഭാസ്കരൻ
സംഗീതം : ജി ദേവരാജൻ
ആലാപനം : കെ ചന്ദ്രശേഖരൻ & പി മാധുരി

പൊന്നിൻ ചിങ്ങ പുലരികളിൽ
കുന്നല നാട്ടിൻ മലനിരയിൽ
ഇടയ്ക്കിടയ്ക്ക് ചിരിച്ചു കാട്ടി
ഉടുക്ക് കൊട്ടണതാരാണ്
(പൊന്നിൻ)

കരിമുകിലാം ആണാളും
വെണ്മുകിലാം പെണ്ണാളും (കരിമുകിലാം)
അടുത്തുകൂടി ഇടയ്ക്കിടയ്ക്ക്
ഉടുക്ക് കൊട്ടി പാടുന്നേൻ
ഉടുക്ക് കൊട്ടി പാടുന്നേൻ
നല്ല കാലം നല്ല നേരം
നല്ല വാദ്യം തന്നേ
നാളികേര നാട്ടിൽ നിന്നും
നല്ല കാലം വന്നേ
(പൊന്നിൻ)
(പൊന്നിൻ)

കാശിത്തുമ്പ കണിയാൻത്തുമ്പ
കവിടി നിരത്തി പറഞ്ഞല്ലോ (കാശിത്തുമ്പ)
 കാട്ടിലിരും കിളി  കതിർകൊത്തി കിളി
മുക്കിലിരുന്നു വിളിക്കുന്നേ
പാണനെപ്പോൽ പടിക്കലെത്തി
ഓണത്തുമ്പി മൂളുന്നേ
കതിര് വിളഞ്ഞു കനകം കൊയ്ത്
തറയും പറയും നിറയുന്നേ
നല്ല കാലം നല്ല നേരം
നല്ല വാദ്യം തന്നേ
പുള്ളി ...... കുയിലുകൾ കൂകി
നല്ല കാലം വന്നേ
(പൊന്നിൻ)

രാത്രിമഴ ചുമ്മാതെ കേണും ചിരിച്ചും

കണ്ണാ നിന്നുടെ മുരളീരവമെൻ


Song : Ponnin Chinga Pularikalil
Album : Ona Nilavu
Lyrics : P Bhaskaran
Music : G Devarajan
Singers : K Chandrasekharan & P Madhuri

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ