Etho Swakaryam Parayan
ഗാനം : ഏതോ സ്വകാര്യം പറയാൻ കൊതിച്ച പോൽ
ആൽബം : ആദ്യമായ് (1999)
ഗാനരചന : ഈസ്റ്റ് കോസ്ററ് വിജയൻ
ഈണം : ബാലഭാസ്കർ
ആലാപനം : ജി വേണുഗോപാൽ
ഏതോ സ്വകാര്യം പറയാൻ കൊതിച്ച പോൽ
അന്നെന്റെ കണ്മണി പുഞ്ചിരിച്ചു
എന്നരികിൽ വന്നു കുണുങ്ങി നിന്നു
കൊഞ്ചി കുണുങ്ങി നിന്നൂ
ഞാൻ സ്വയം മറന്നു
(ഏതോ സ്വകാര്യം)
ഒരു മാത്ര എന്തോ നിനച്ച പോൽ പിന്നവൾ
പറയാൻ കൊതിച്ചത് പറയില്ലെന്നായ് (ഒരു മാത്ര എന്തോ)
അരികിൽ വരുകില്ലെന്നായ്
ഒന്നും കേൾക്കില്ലെന്നായ്
ഇഷ്ടം കൂടില്ലെന്നായ്
(ഏതോ സ്വകാര്യം)
ചുണ്ടിലെ തേൻകണം ചുംബനം ദാഹിച്ച
പരിഭവം ആണെന്നു ഞാനറിഞ്ഞു
കരവലയത്തിൽ ഒതുക്കി ഞാനപ്പോഴേ
അധരം കൊണ്ടധരത്തിൽ മധു നുകർന്നു
മധുര സ്വപ്നങ്ങളെ താലോലിച്ചവൾ
അന്നു കഥകൾ ചൊല്ലീ
(ഏതോ സ്വകാര്യം)
പണ്ടൊരുനാളീ പട്ടണനടുവില്‍
Album : Aadhyamayi (1999)
Lyrics : East Cost Vijayan
Music : Balabhaskar
Singer : G Venugopal
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ