Kazhinju Poya Kalam Kattinakkare
കഴിഞ്ഞു പോയ കാലം കാറ്റിനക്കരെ കൊഴിഞ്ഞു പോയ രാഗം കടലിന്നക്കരെ ഓർമ്മകളെ നിന്നെയോർത്തു കരയുന്നു ഞാൻ നിന്റെ ഓർമ്മകളിൽ വീണുടഞ്ഞു പിടയുന്നു ഞാൻ കഴിഞ്ഞു പോയ കാലം കാറ്റിനക്കരെ കൊഴിഞ്ഞു പോയ രാഗം കടലിനക്കരെ ദേവദാരു പൂത്ത കാലം നീ മറന്നുവോ പ്രിയേ ദേവതമാർ ചൂടിത്തന്ന പൂമറന്നുവോ ദേവിയായിവന്നണഞ്ഞൊരെന്റ സ്വപ്നമേ ദേവലോകമിന്നെനിക്കു നഷ്ട സ്വർഗ്ഗമോ കഴിഞ്ഞു പോയ കാലം കാറ്റിനക്കരെ കൊഴിഞ്ഞു പോയ രാഗം കടലിനക്കരെ...
മഞ്ഞലയിൽ മുങ്ങി നിന്ന തിങ്കളല്ലയോ? പ്രിയേ തംബുരുവിൽ തങ്ങി നിന്ന കാവ്യമല്ലയോ കരളിനുള്ളിലൂറി നിന്നൊരെന്റെ രാഗമേ കരയരുതേ എന്നെയോർത്തു തേങ്ങരുതേ നീ കഴിഞ്ഞു പോയ കാലം കാറ്റിനക്കരെ കൊഴിഞ്ഞു പോയ രാഗം കടലിനക്കരെ ഓർമ്മകളെ നിന്നെയോർത്തു കരയുന്നു ഞാൻ നിന്റെ ഓർമ്മകളിൽ വീണുടഞ്ഞു പിടയുന്നു ഞാൻ കഴിഞ്ഞു പോയ കാലം കാറ്റിനക്കരെ കൊഴിഞ്ഞു പോയ രാഗം കടലിനക്കരെ
മനസ്സിന്റെ മാധവീലതയിലിരിക്കും - കേൾക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഗാനം : കഴിഞ്ഞു പോയ കാലം
ആൽബം : മധുമഴ
ആലാപനം : എസ് ജാനകി
wow
മറുപടിഇല്ലാതാക്കൂKidu
മറുപടിഇല്ലാതാക്കൂജാനകി ദേവി
മറുപടിഇല്ലാതാക്കൂഈ പാട്ടിന്റെ രചനയും സംഗീതവും ആരാണെന്ന് അറിയാമോ
മറുപടിഇല്ലാതാക്കൂEV വത്സൻ മാസ്റ്റർ, വടകര :
ഇല്ലാതാക്കൂഅദ്ദേഹമാണ് കഴിഞ്ഞു പോയ കാലം കാറ്റിനക്കരെ എന്ന ഗാനത്തിന്റെ ശില്പി.