ഈ ബ്ലോഗ് തിരയൂ

2019, ഡിസംബർ 21, ശനിയാഴ്‌ച

കണ്ണേ കരളേ കാത്തിരുന്നു


Kanne Karale
മൂവി :  ആശാചക്രം (1973)
ഗാനരചന :  എം കെ ആർ  പാട്ട്യത്
ഈണം : ബി എ ചിദംബരനാഥ്
ആലാപനം : പാപ്പുകുട്ടി ഭാഗവതർ, ശ്രീലത നമ്പൂതിരി
സംവിധാനം :  Dr സീതാരാമസ്വാമി
അഭിനയിച്ചവർ : സത്യൻ, ഉഷാകുമാരി, ശ്രീലത നമ്പൂതിരി, തിക്കുറിശ്ശി സുകുമാരൻ നായർ, ശങ്കരാടി, പി ആർ മേനോൻ തുടങ്ങിയവർ.

കണ്ണേ കരളേ
കണ്ണേ കരളേ കാത്തിരുന്നു
കാലം പോയല്ലോ കാലം പോയല്ലോ
കനിവു കാട്ടി കൂട്ടു ചേരാന്‍ കോപമാണെന്നോ
എന്‍ മേല്‍ കോപമാണെന്നോ
കാമുകന്റെ പോക്കറിഞ്ഞ പൊന്നേ പൈങ്കിളിയെ
എന്റെ പൊന്നേ പൈങ്കിളിയേ
നോക്കി നോക്കിയെന്‍ മനസ്സില്‍ വന്നു ചേര്‍ന്നല്ലോ
ആകാശപ്പൊയ്ക തന്നില്‍
പൂനിലാവിന്‍ തോണിയേറി‌
പുന്നാരക്കഥകളുമായി പാടിവരും റാണിയല്ലോ
പുന്നാരക്കഥകളുമായി പാടിവരും റാണിയല്ലോ
കണ്ണേ കരളേ


സങ്കല്പകോട്ടമേലേ കോട്ട കെട്ടും കാമുകനെ
കോട്ടകെട്ടി കോട്ടകെട്ടി കാത്തിരിക്കല്ലേ നിന്റെ
കാര്യമെല്ലാം ഞാനറിഞ്ഞു നേരം പോക്കല്ലെ
മന്മഥനും തോറ്റു പോകും അഴകനല്ലോ
മന്മഥനും തോറ്റു പോകും അഴകനല്ലോ
വൈകിടാതെ വേഗം പോകൂ വഴിയറിഞ്ഞല്ലോ
വൈകിടാതെ വേഗം പോകൂ വഴിയറിഞ്ഞല്ലോ
വാട്ട് വാട്ട്
കണ്ണേ കരളേ

ഏറ്റു പാടിപ്പാടിയെന്നെ അടിമയാക്കി
എന്നെ തടവിലാക്കി
കണ്ണെറിഞ്ഞു കൈവളയാല്‍ കഥ പറഞ്ഞു
എന്നെ മാലചാര്‍ത്തി മാരനാക്കും
മൈലാഞ്ചിക്കിളിയേ
എന്റെ മൈലാഞ്ചിക്കിളിയേ

പകല്‍ക്കിനാവു് കണ്ട്
പായസം വിളമ്പല്ലേ
പകല്‍ക്കിനാവു് കണ്ട്
പായസം വിളമ്പല്ലേ
പൂത്താലി മാലചാര്‍ത്താന്‍ പൊന്നെ സമയമില്ല
നിന്‍ കരളില്‍വന്ന പ്രേമം കാത്തു് സൂക്ഷിച്ചോ കേട്ടോ
നിന്‍ കരളില്‍വന്ന പ്രേമം കാത്തു് സൂക്ഷിച്ചോ
ഉച്ചവെയില്‍ കൊണ്ടാല്‍ വട്ടിളകും
നേരമായല്ലോ നേരമായല്ലോ
കണ്ണേ കരളേ കാത്തിരുന്നു കാലം പോകുന്നേ
വാട്ട്


പ്രിയനായ്‌ പാടും വല്ലകീ



Movie : Aashaachakram (1973)
Lyrics : MKR Paattyath
Music : BA Chidambaranath
Singers:  Pappukutty Bhagavathar, Sreelatha Namboothiri

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ