ഈ ബ്ലോഗ് തിരയൂ

2019, ഡിസംബർ 29, ഞായറാഴ്‌ച

ഇഷ്ടമാണെന്നാദ്യം ചൊല്ലിയതാരാണ്




Ishtamanennadyam chollitharanu

ആൽബം :  ഇഷ്ടമാണ്
ഗാനരചന : രാജീവ് ആലുങ്കൽ
ഈണം : വിജയ് കരുൺ
ആലാപനം : ബിജു നാരായണൻ


ഇഷ്ടമാണെന്നാദ്യം ചൊല്ലിയതാരാണ്
അറിയില്ല ഞാനോ നീയോ
ഇഷ്ടമാണെന്നാദ്യം ചൊല്ലിയതാരാണ്
അറിയില്ല ഞാനോ നീയോ
മറക്കാൻ കഴിയില്ല എന്നാദ്യം അറിഞ്ഞതും
അറിയില്ല നീയോ ഞാനോ
ആദ്യാനുരാഗ ഗാനമേ മോഹമേ
പിരിയില്ല ഞാൻ
ഇഷ്ടമാണെന്നാദ്യം ചൊല്ലിയതാരാണ്
അറിയില്ല ഞാനോ നീയോ


കാണുവാനേറെ ഭംഗിയാണെന്നാദ്യം
കാതോരമോതിയതാര്
ഒരു വാക്കും പറയാതെ ഒരു നൂറു കാര്യങ്ങൾ
പറയാൻ തുടങ്ങിയതെന്ന്
ഓർമ്മയില്ലെങ്കിലും അറിയുന്നു ഞാനിന്ന്
ഓർമ്മയില്ലെങ്കിലും അറിയുന്നു ഞാനെന്റെ
ഓമനേ നീയെന്റെ ജീവനെന്ന്
പ്രേമാർദ്ര രാഗഭാവമേ സ്വപ്നമേ
പിരിയില്ല ഞാൻ
ഇഷ്ടമാണെന്നാദ്യം ചൊല്ലിയതാരാണ്
അറിയില്ല ഞാനോ നീയോ


നീല നിലാവിൽ നമ്മളിലാരാദ്യം
കണ്ടതെന്നറിയില്ലയല്ലോ 
ആദ്യത്തെ പിണക്കവും പിന്നത്തെ ഇണക്കവും
ആരുടേതെന്നറിയാമോ
ഓരോ നിമിഷവും നിറയുന്നു മനസ്സിൽൽ
ഓരോ നിമിഷവും നിറയുന്നു മനസ്സിൽൽ
അനുഭൂതിയായ് നിന്റെ രമ്യരൂപം
സ്നേഹാർദ്ര ജീവപുണ്യമേ സ്വന്തമേ
പിരിയില്ല ഞാൻ

ഇഷ്ടമാണെന്നാദ്യം ചൊല്ലിയതാരാണ്
അറിയില്ല ഞാനോ നീയോ
മറക്കാൻ കഴിയില്ല എന്നാദ്യം അറിഞ്ഞതും
അറിയില്ല നീയോ ഞാനോ
ആദ്യാനുരാഗ ഗാനമേ മോഹമേ
പിരിയില്ല ഞാൻ
ഇഷ്ടമാണെന്നാദ്യം ചൊല്ലിയതാരാണ്
അറിയില്ല ഞാനോ നീയോ


പത്തു പൈസായ്ക്കൊരു പാട്ടുപെട്ടി



Album - Ishtamanu
Singer - Biju Narayanan
Lyrics & Music - Rajeev Alunkal & Vijay Karun.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ