ഈ ബ്ലോഗ് തിരയൂ

2019, ഡിസംബർ 24, ചൊവ്വാഴ്ച

ദൈവമേ സത്യ സ്വരൂപനെ


Daivame Sathya Swaroopane ദൈവമേ സത്യ സ്വരൂപനെ
സമൃദ്ധമാം അങ്ങ് കരുണ തൻ
കോവിൽ തുറക്കണേ
എൻ യാചന കേൾക്കണമേ

പാപത്തിൻ ചൂടിൽ വാടിയ പുൽക്കൊടി ഞാൻ
നീറുമെൻ ആത്മാവിൽ കേണിടുന്നു
ദാഹജലം തേടും മാൻ പേട പോലിതാ
ജീവജലം തേടി വരുന്നു ഞാൻ
ദാഹജലം തേടും മാൻ പേട പോലിതാ
ജീവജലം തേടി വരുന്നു ഞാൻ
പിതാവേ എന്നെ നീ സ്വീകരിക്കു
(ദൈവമേ)

ആകുലമാകുമെൻ ഹൃദയത്തിൻ സ്പന്ദനങ്ങൾ
വാഴ്ത്തുന്നു നാഥാ നിൻ മഹത്വമെന്നും
നിത്യമാം സ്നേഹത്തിൽ എന്നെ
നയിക്കുന്ന സത്യ പ്രകാശം ചൊരിഞ്ഞിടണേ
പിതാവേ എന്നെ നീ സ്വീകരിക്കു
(ദൈവമേ)


മുല്ലപ്പൂകൊണ്ടുവായോ



Daivame Sathya Swaroopane
Christian Devotional Songs Lyrics : Fr. Thomas Edayal Music : M J Antony
Singer : S Janaki

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ