ഈ ബ്ലോഗ് തിരയൂ

2018 നവംബർ 24, ശനിയാഴ്‌ച

പുഷ്‌പാന്ഗദേ പുഷ്‌പാന്ഗദേ

Pushpangadhe Pushpangadhe
പുഷ്‌പാന്ഗദേ   പുഷ്‌പാന്ഗദേ
സ്വപ്നമരാളമെന്നരികിലെത്തി
കല്പകപൂങ്കുടക്കീഴെ
നിന്റെ  കൈവട്ടകയിലെ  തിരികത്തി

കനകാംബരങ്ങൾക്കിടയിൽ ഞാൻ  പണിയും
കടലാസു  മേടകൾക്കുള്ളിൽ
നീ എന്റെ മോഹമായി വന്നു
നിൻ മനസമ്മതം തന്നു
നിൻ മുഖപടത്തിൽ തളിർക്കും ലജ്ജയിൽ
എൻ  മന്ദഹാസം  കലർന്നു
കലർന്നു കലർന്നു കലർന്നു  കലർന്നു

അഭിനിവേശങ്ങൾ  ചിറകിട്ടു തുഴയും
അമൃതകല്ലോലങ്ങൾക്കിടയിൽ
നീന്തൽക്കുളത്തിൽ  നീ നിന്നൂ
നിൻ  കളിതാമര  പൂത്തു
നിൻ  യൗവനത്തിൽ  നിറയുന്ന  കുമ്പിളിൽ
എന്നിലെ  ദാഹമലിഞ്ഞു അലിഞ്ഞു
അലിഞ്ഞു  അലിഞ്ഞു  അലിഞ്ഞു  അലിഞ്ഞു

സുഗന്ധീ ഓ ഓ സുമുഖീ ഓ ഓ - കേൾക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സിനിമ : എനിക്ക് നീ മാത്രം (1975)
 ഗാനരചന : വയലാർ രാമവർമ
സംഗീതം : ജി ദേവരാജൻ
പാടിയത് : പി ജയചന്ദ്രൻ
രാഗം :

2018 നവംബർ 20, ചൊവ്വാഴ്ച

സുഗന്ധീ ഓ ഓ സുമുഖീ

Sugandhi Sumukhi

സുഗന്ധീ ഓ ഓ സുമുഖീ ഓ ഓ
സുരചാരുതയുടെ പൌര്‍ണമീ
സുഗന്ധീ സുമുഖീ
സുരചാരുതയുടെ പൌര്‍ണമീ
സുഗന്ധീ ...ഓ ഓ ഓ

ആദിയിലേപ്പോലീ പറുദീസയിതില്‍
ആദമായ് ഞാന്‍ സ്വയം മാറീ
യൌവ്വനാംഗങ്ങളെ മദം കൊണ്ടുപൊതിയും
ഹവ്വയായ് ഇവള്‍മുന്നിലെത്തി
ഓ ഓ ഓ


ചിറകണിഞ്ഞിടുമെന്‍ മധുരസ്വപ്നത്തിന്‍
നിറപൌര്‍ണമിക്കുളിരുണര്‍ത്തി
പുളകം മുളയ്ക്കുമെന്‍ മൃദുലവികാരത്തില്‍
പുഷ്പബാണാസക്തി വളര്‍ത്തി
ഓ ഓ ഓ

പൂർണ്ണേന്ദു വദനേ നിൻ മൃദുഹാസത്തിൽ - കേൾക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സിനിമ : കർണ്ണപർവം
ഗാനരചന : മാന്ഗോമ്പു ഗോപാലകൃഷ്ണൻ
സംഗീതം : ജി ദേവരാജൻ
പാടിയത് : പി ജയചന്ദ്രൻ
പ്രധാന അഭിനേതാക്കൾ : വിൻസെന്റ്, ജയഭാരതി, K P ഉമ്മർ തുടങ്ങിയർ
രാഗം :

2018 നവംബർ 18, ഞായറാഴ്‌ച

പൂർണ്ണേന്ദു വദനേ നിൻ മൃദുഹാസത്തിൽ


പൂർണ്ണേന്ദു വദനേ നിൻ മൃദുഹാസത്തിൽ
പൂർണ്ണിമ തേടുന്നെൻ അന്തരംഗം
പല്ലവ പുടങ്ങളിൽ വീണലിയുന്ന
 മന്ത്രസംഗീതമോ നിൻ മൊഴികൾ

മുല്ലപ്പൂ മാലചൂടി വാലിട്ടു കണ്ണെഴുതി
മാണിക്യവീണയുമായ് നീ വന്നൂ
ദിവ്യസംഗമത്തിൻ നിർവൃതിയിൽ  ഞാൻ
അനുരാഗ വിവശനായ് ഞാൻ സ്വയം മറന്നു

എന്നാത്മഭാവമോരോ ഗാനകല്ലോലിനിയായ്
മാണിക്യ വീണയിൽ നീ
ശ്രുതിമീട്ടീപ്രേമസായൂജ്യത്തിൻ ശംഖൊലിയിൽ
ഞാൻ ആറാടി അലിഞ്ഞു ചേർന്നനശ്വരനായ്

ഉറക്കുപാട്ടിന്നുടുക്കുകൊട്ടി - കേൾക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആൽബം : രസികപ്രിയ
ഗാനരചന : വൈക്കം  പി കെ  സുന്ദരേശൻ
സംഗീതം : വൈക്കം  പി കെ  സുന്ദരേശൻ
പാടിയത്  : കെ ജെ  യേശുദാസ്
രാഗം :



Album : Rasikapriya Vol-1 (1996) / Lyrics & Music : Vaikkom PK Sundaresan / Singer : KJ Yesudas

2018 നവംബർ 15, വ്യാഴാഴ്‌ച

ഉറക്കുപാട്ടിന്നുടുക്കുകൊട്ടി ഓമനപ്പൂന്തെന്നല്‍


Urakku Paatin Udukku Kotti
ഉറക്കുപാട്ടിന്നുടുക്കുകൊട്ടി ഓമനപ്പൂന്തെന്നല്‍
ഉറങ്ങും കാമുകി രജനീഗന്ധി
ഉറക്കും കാമുകന്‍ പൌര്‍ണ്ണമി
ഉറക്കുപാട്ടിന്നുടുക്കുകൊട്ടി ഓമനപ്പൂന്തെന്നല്‍
ഓമനപ്പൂന്തെന്നല്‍

ധനുമാസക്കുളിരിലെന്‍ ജാലകത്തിരശ്ശീല
ഇളംകാറ്റിന്‍ കലികണ്ടു തലയുയര്‍ത്തീ
മമകേളീശയനത്തിന്‍ നിഴലിലെ പൂവള്ളി
ഒരുപുത്തന്‍ പൂവിടര്‍ത്തി മണം പരത്തി

അനുരാഗവിരല്‍ കൊണ്ടീ മലര്‍നുള്ളിയെടുത്തെന്റെ
ഹൃദയപ്പൂപ്പാലിക ഞാനൊരുക്കിയെങ്കില്‍
ഒരുവരം നേടിയെങ്കില്‍ വിടരുമെന്‍ സ്വപ്നമാകെ
ഉറക്കുപാട്ടായതിനെ തഴുകിയെങ്കില്‍

നീളമേറുന്നു ചൂടും നിതരാം ദിനങ്ങള്‍ക്ക് - കേൾക്കുവാൻ ഇവിടെ ക്ലിക്ക് 

സിനിമ : അനുഭൂതികളുടെ നിമിഷം .(1978)
ഗാനരചന : ശ്രീകുമാരൻ തമ്പി
സംഗീതം : എ ടി  ഉമ്മർ
ആലാപനം  :കെ ജെ യേശുദാസ്
രാഗം :

2018 നവംബർ 14, ബുധനാഴ്‌ച

നീളമേറുന്നു ചൂടും നിതരാം ദിനങ്ങള്‍ക്ക്


Neelamerunnu Choodum
നീളമേറുന്നു ചൂടും നിതരാം ദിനങ്ങള്‍ക്ക്
ചൂളയില്‍ നിന്നെന്നപോലടിക്കും പൊടിക്കാറ്റില്‍
നീരി വേര്‍ത്തിമതാണു കാണുകയാവാം ഭദ്രേ
നീ പകല്‍ക്കിനാവ് പൂഞ്ചോലകള്‍ വനങ്ങളും
അതു നല്ലത് പക്ഷെ വിഹരിപ്പിതീ വെയിലില്‍
പുതു വേട്ടാളന്‍ കുഞ്ഞുപോലെയെന്‍ കുട്ടിക്കാലം
വാടതെയുണ്ടെന്നുള്ളില്‍ പണ്ടുകാലത്തിന്‍ നീണ്ട
ചൂടാണ്ട മാസങ്ങളില്‍ പൂവിട്ടൊരുല്ലാസങ്ങള്‍!

കൂട്ടുകാരോടും കൂടിപ്പാഞ്ഞെത്തിപ്പെറുക്കുന്ന
നാട്ടുമാമ്പഴങ്ങള്‍തന്‍ ഭിന്നഭിന്നമാം സ്വാദും
വയലിന്‍ കച്ചിപ്പുകമണവും
സ്വര്‍ഗ്ഗത്തിലേക്കുയരും
വെണ്മുത്തപ്പത്താടിതന്‍ ചാഞ്ചാട്ടവും
കശുവണ്ടിതന്‍ കൊച്ചുകൊമാളിച്ചിരിയും
കണ്‍മഷി ചിന്നിയ
കുന്നിമണിതന്‍ മന്ദാക്ഷവും

കടലിന്‍ മാറത്തു നിന്നുയരും കാറ്റില്‍
തെങ്ങിന്‍മടലില്‍ പച്ചോലകള്‍
കല്ലോലമിളക്കുമ്പോള്‍
വെട്ടിയ കുളങ്ങള്‍തന്‍
പഞ്ചാരമണല്‍ത്തിട്ടില്‍
വെട്ടവും നിഴലും ചേര്‍ന്നിയലും നൃത്തങ്ങളും
ഞാനനുഭാവിക്കയാണോര്‍മ്മയില്‍ ചുടുവെയിലില്‍
സാനന്ദം കളിചാര്‍ക്കും
തൊഴര്‍തന്‍ ഘോഷങ്ങളും
തേക്കുകാരുടെ പാട്ടും അമ്മമാരുടെ നേരംപോക്കും
ആ നാടാന്‍ ചക്കിന്‍ സ്‌നിഗ്ദ്ധമാം ഞരക്കവും!

ഹാ, വെളിച്ചത്തിന്നോമന്മകളെ
കണിക്കൊന്നപ്പൂവണിപ്പോന്മേടമെ
നല്ലനദ്ധ്യായത്തിന്റെ ദേവതേ
സുരോഷ്ണത്തെത്തൂനിഴലഴികളില്‍
കേവലം തടവില്‍ച്ചെര്‍ത്തുഗ്രവേനലിനെയും
എന്റെയീ മലനാട്ടില്‍ ഉത്സവക്കൊടിക്കീഴില്‍
ചെണ്ടാകൊട്ടിക്കും നിന്റെ ചാതുര്യമേന്തോതേണ്ടു?

മഴയെപ്പുകഴ്ത്തട്ടെ മണ്ടൂകം
മാവിന്‍ ചുനമണക്കും മേടത്തിന്റെ
മടിയില്‍പ്പിറന്ന ഞാന്‍
സ്വര്‍ഗ്ഗവാതില്‍ പക്ഷിയോടോപ്പമേ വാഴ്ത്തിപ്പാടും
മുദ്ഗളം മലനാടു വേനലിന്നപദാനം

പിന്നെയുമൊന്നുണ്ടു
പണ്ടൊരു വെനലിലച്ഛന്‍ കണ്ണടച്ചെന്‍വീടെല്ലാം
പകലുമിരുണ്ടപ്പോള്‍
വന്നു ഞാന്‍ ഭദ്രേ
കണികാണാത്ത കൌമാരത്തിന്‍
ഖിന്നതയോടെ വിഷുനാളില്‍ നിന്‍തറവാട്ടില്‍

Neelamerunnu Choodum
അപ്പുറത്തുത്സാഹത്തിലാണുനിന്നേട്ടന്‍ ഞാനോ
നിഷ്ഫലമെന്തോ വായിച്ചുമ്മറത്തിരിക്കവേ
മിണ്ടാതെയാരോ വന്നെന്‍
കണ്മിഴിപ്പൊത്തിക്കണി
കണ്ടാലുമെന്നോതി
ഞാന്‍ പകച്ചു നോക്കുന്നേരം
എന്തൊരത്ഭുതം കൊന്നപ്പൂങ്കുല വാരിച്ചാര്‍ത്തി
സുന്ദരമന്ദസ്മിതം തൂകി നില്ക്കുന്നു
നീയെന്‍ മുന്നില്‍

ലോലമായ് വിളര്‍ത്ത ഒന്നുമറിയാത്തൊരു
കുരുത്തോല പോലെഴും പെണ്ണിന്നിത്ത്രമേല്‍
കുറുമ്പെന്നോ
''പരിഹാസമോ കൊള്ളാം''
എന്ന് ഞാന്‍ ചോദിക്കെ അപ്പരിതാപത്തിന്നാഴം
പെട്ടന്നു മനസ്സിലായ്

ബാഷ്പ്പസങ്കുലമായ കണ്‍കളോട് ''അയ്യോ മാപ്പെ''
ന്നപ്പരിമൃദുപാണി നീയെന്റെ കൈയില്‍ ചെര്‍ക്കെ
ആ വിഷുക്കണി കണ്ടും
കൈനീട്ടം മേടിച്ചുമെന്‍ ജീവിതം
മുന്‍കാണാത്ത ഭാഗ്യത്തെയല്ലോ നേടി !

തേനാളും കനിയൊന്നും തിരിഞ്ഞു നോക്കിടാതെ
ഞാനാകും പുളിങ്ങയെയെങ്ങനെ കാമിച്ചു നീ ?
പിന്നീടു ദുഖത്തിന്റെ വരിഷങ്ങളും
മൗഡ്യം ചിന്നിടും
പല മഞ്ഞുകാലവും കടന്നു നാം
പിരിയാതെന്നേക്കുമായ് കൈ പിടിക്കവേ
നിന്റെ ചിരിയാല്‍ വിഷുക്കണിയായിതെന്നുമെന്‍ വീട്ടില്‍

ഇങ്ങകായിലും
കായിട്ടുല്ലസിക്കുമീത്തൊടിയിങ്കലും
തൊഴുത്തിലും തുളസിത്തറയിലും
പതിവായ് തവ നാളം ദ്യോതിക്കേ
മമയത്‌നം പതിരായ്ത്തീരാറില്ലീപ്പുഞ്ചനെല്‍ പാടത്തിലും

കീഴടക്കുന്നുപോലും മനുജന്‍ പ്രകൃതിയെ
കീഴടക്കാതെ സ്വയം കീഴടങ്ങാതെ
അവളെ സ്‌നേഹത്തിനാല്‍ സേവിച്ചു വശയാക്കി
അരിയ സഖിയാക്കി വരിച്ചു പാലിക്കുകില്‍
നാം ഭുജിക്കില്ലേ നിത്യമാ വരദയോടൊത്തു
ദാമ്പത്യസുഖം പോലെ കായ്മുറ്റുമൊരു സുഖം?
ഒന്നുതാനിനി മോഹം കണിവെള്ളരിക്കപോല്‍
നിന്നുടെ മടിത്തട്ടില്‍ തങ്ങുമീ മണിക്കുട്ടന്‍

ഏതു ധൂസര സങ്കല്‍പ്പങ്ങളില്‍ വളര്‍ന്നാലും
ഏതു യന്ത്രവല്‍ക്കൃതലോകത്തില്‍ പുലര്‍ന്നാലും
മനസ്സിലുണ്ടാവട്ടെ ഗ്രാമത്തിന്‍ വെളിച്ചവും
മണവും മമതയും ഇത്തിരി കൊന്നപ്പൂവും
മനസ്സിലുണ്ടാവട്ടെ

ഓർക്കുന്നു ഞാൻ എന്റെ ബാല്യകാലം - കേൾക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കവിത : വിഷുക്കണി
രചന : വൈലോപ്പിള്ളി ശ്രീധര മേനോൻ
ആലാപനം : ലാസ്‌മിദാസ്

2018 നവംബർ 12, തിങ്കളാഴ്‌ച

ഓർക്കുന്നു ഞാൻ എന്റെ ബാല്യകാലം

Orkkunnu Njan Ente Balyakaalam
ഓർക്കുന്നു ഞാൻ എന്റെ ബാല്യകാലം
ഓർമ്മകൾ മങ്ങാത്ത നാട്യങ്ങൾ ഇല്ലാത്ത
നാമജപത്തിന്റെ ശാന്തതയും
ഓർക്കുന്നു ഞാൻ എന്റെ ബാല്യകാലം

സ്വച്ഛന്ദ സുന്ദര കാലം അഭിലാഷ
സ്വർഗീയ നിമിഷമാ കാലം
എന്റെ മനസ്സിന്റെ കോണിലായിന്നും
എന്നും തെളിയുന്ന ഓര്മ മാത്രം
ഓർക്കുന്നു ഞാൻ എന്റെ ബാല്യകാലം

മാമ്പൂ മണക്കുന്ന കാലം മുറ്റത്തു
കരിയിലകൾ വീഴുന്ന നേരം
അണ്ണാറക്കണ്ണന്റെ കലപില കേട്ട്
ഞാൻ അവനോടു കലഹിച്ച ബാല്യ കാലം
ഓർമയിൽ ഇന്നുമാ  ബാല്യകാലം


മുറ്റത്തു പൂക്കളം തീർത്തൊരാ നാളിൽ
മുക്കുറ്റി തേടിയ കാലം
വെള്ളില  കൊണ്ട് ഞാൻ പൂപറിക്കാനിയി
ഞാൻ ഞാറുള്ള പാടത്തു പോയ കാലം
പുള്ളിപ്പശുവിന്റെ  പൈതലിൽ  കവിളത്തു
മുത്തം കൊടുത്തോരാ ഓര്മ മാത്രം

ഓർമയിൽ ഇന്നുമാ പോയകാലം
പ്രണയം അറിയാത്ത കാലം
അവളുടെ പരിഭവമറിഞ്ഞൊരു നേരം
എന്റെ കളിത്തോഴി ബാല്യകാലസഖി
നിന്റെ കൊലുസിന്റെ നാദം
അന്നെന്റെ കാതിൽ മുഴങ്ങിയ നേരം
ഓർമയിൽ എന്നുമാ നഷ്ട  സ്വപ്നം
ഓർക്കുന്നു ഞാൻ ആ പ്രണയകാലം
ഓർക്കുന്നു ഞാൻ ആ പ്രണയകാലം

നീലാംബലെ  നിന്നോർമകൾ - കേൾക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മലയാളം കവിത
എഴുതിയതു ശ്രീ രഘുനാഥ് 

2018 നവംബർ 11, ഞായറാഴ്‌ച

നീലാംബലെ നിന്നോർമകൾ


Neelambale Ninnormakal
നീലാംബലെ  നിന്നോർമകൾ
എന്നന്തരംഗത്തിൽ നിറയുന്നിതാ
പ്രണയാർദ്രമാകും പരിഭവ മേഘം
പെയ്യുമ്പോൾ നിൻ മുഖം
തെളിയുന്നിതാ ചിങ്ങ
തേൻനിലാവൊഴുകി വന്നെത്തുന്നിതാ


മന്ദാരം പൂത്തൊരാ തൊടിയിലന്നാദ്യമായ്
തമ്മിൽ നാം കണ്ടൊരാ ദിനമോർത്തുപോയി ഞാൻ
കുയിൽ പാടും കൂട്ടിലും കറുകപ്പുല് മേട്ടിലും
കൈകോർത്തു പോയത് മറന്നു പോയോ
സഖി കളിക്കൂട്ടുകാരനെ മറന്നു പോയോ


മാനത്തു മിഴിപൂട്ടും മതിലേഖ പോലെ നീ
മാറത്തു ചാഞ്ഞൊരാ രാവൊർത്തു പോയി ഞാൻ
ദശപുഷ്പം ചൂടിയ അനുരാഗിണി നിന്റെ
മിഴി രണ്ടിൽ ഞാനെന്നെ കണ്ടതല്ലേ
സഖി മറുവാക്ക് ചൊല്ലാതെ അകന്നതെന്തേ 
ഗാനരചന : രാജീവ്  ആലുങ്കൽ 
മ്യൂസിക് : ജയവിജയ
പാടിയത് : പി ജയചന്ദ്രൻ 

2018 നവംബർ 8, വ്യാഴാഴ്‌ച

ഒന്നുമറിയാതെ കണിക്കൊന്ന പൂത്തു



ഒന്നുമറിയാതെ കണിക്കൊന്ന പൂത്തു വീണ്ടും
കണ്ണില്‍ നിന്നു പോയ്‌ മറയാ പൊന്‍ കിനാക്കള്‍ പോലെ

പൊന്നു വെക്കേണ്ടിടത്തൊരു പൂവു മാത്രം വെച്ചു
കണ്‍ തുറന്നു കണി കണ്ടു ധന്യരായോര്‍ നമ്മള്‍

പൂ വിരിയേണ്ടിടത്തെല്ലാം പൊന്നു തൂക്കാനല്ലോ
പൂതിയിന്നു നമുക്കു പൊന്നാശ പൂക്കും നെഞ്ചില്‍

എങ്കിലുമീ കണിക്കൊന്ന പൂത്തു നില്‍പ്പൂ വീണ്ടും
മണ്‍ചിരാതില്‍ നിന്നഴകിന്‍ നെയ്‌ത്തിരികള്‍ പോലെ

ചന്തയില്‍ നിന്നഞ്ചു രൂപക്കെന്നയല്കാർ വാങ്ങി
കൊണ്ടു വന്ന കൊച്ചു ശീമകൊന്ന മലര്‍ കാണ്‍കെ

തന്റേതല്ല കിടാവിനെ കണ്ട തള്ളയെ പോല്‍
എന്റെ മുത്തശ്ശിക്കു പഴംങ്കണ്ണു കലങ്ങുന്നു

ഒന്നുമറിയാതെങ്ങോ പൂത്തു കണിക്കൊന്ന
പിന്നെയും ഭൂനന്ദിനിതന്‍ അശ്രുവാര്‍ന്ന പോലെ

എന്തോരുഷ്ണം ഈ വെയിലിന്‍ നീരൊഴുക്കില്‍ നീന്തും
സ്വര്‍ണ മത്സ്യജാലം ഇടതൂര്‍ന്നണഞ്ഞ പോലെ

എന്റെ നെഞ്ചിലെ കനലില്‍ വീണെരിഞ്ഞ മോഹം
പിന്നെയും കിളുന്നു തൂവലാര്‍ന്നുയര്‍ന്ന പോലെ

എങ്കിലുമീ കണിക്കൊന്ന എന്തിനിന്നും പൂത്തു
മണ്ണിലുണ്ടോ നന്മകള്‍ തന്‍ തുള്ളികള്‍ വറ്റാതെ

ഒന്നുമറിയാതെ കണിക്കൊന്ന പൂത്തു വീണ്ടും
കണ്ണില്‍ നിന്നു പോയ്‌ മറയാ പൊന്‍ കിനാക്കള്‍ പോലെ


കുരുത്തോല കൊണ്ട് ഞാനെൻ - കേൾക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


ഓ ൻ വി കവിതകൾ

2018 നവംബർ 6, ചൊവ്വാഴ്ച

കുരുത്തോല കൊണ്ട് ഞാനെൻ കിനാവിൽ നിന്നും


Kuruthola Kondu Njanen
കുരുത്തോല കൊണ്ട്
ഞാനെൻ കിനാവിൽ നിന്നും
ഒരു നല്ല കിളി ചന്തം
മെടെഞ്ഞുണ്ടാക്കി
അതിലെന്റെ ഹൃദയം
ഞാൻ ഒളിച്ചുവച്ചു
അതിനൊന്ന് ഇടിക്കുവാൻ
ഇടം കൊടുത്തു

ഇളം ചുണ്ടുകൾക്ക് 
സ്വയം മറന്നൂ പാടാൻ
മുളം തണ്ടിൻ മധുവൂറും
സ്വരം കൊടുത്തൂ
അകലെയങ്ങാകാശം
നിറഞ്ഞൂ കാണാൻ
അകകണ്ണിൻ നിലാപക്ഷം
കടം കൊടുത്തൂ
ഒടുവിലെൻ മനസ്സൊന്ന്
കൊടുത്താ നേരം.
പൊടുന്നനെ അതിൻ
ചിറകനങ്ങിപോയി.

അറിയാതെ  അതുപൊങ്ങി
പറന്നൂപോയി
അനന്താമാം വികായസിൽ
അലിഞ്ഞൂപോയി
കുരുത്തോലാ കിളിപിന്നെ
തിരിച്ചൂവന്നെൻ
ഹൃദയത്തിൽ കൂടുകൂട്ടി
ഒളിച്ചിരുന്നൂ
ഇന്നതാണെൻ മനസ്സിന്റെ
തളിർച്ചില്ലയിൽ
ഇരുന്നേതോ മൃതുരാഗം
ശ്രുതി മീട്ടുന്നു

കാറ്റിനു കുളിരു വന്നൂ  - കേൾക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കവിത : കുരുത്തോലക്കിളി
ആലാപനം :  കുമാരി  സാരംഗി  ജോഷി
ഗാനരചന : ഇ ജിനൻ
സംഗീതം :  ഇ ജിനൻ



2018 നവംബർ 4, ഞായറാഴ്‌ച

കാറ്റിനു കുളിരു വന്നൂ


Kattinu Kuliru Vannu
കാറ്റിനു കുളിരു വന്നൂ
കടൽക്കിളി കുളിച്ചു വന്നൂ
കുളിരിൽ മുങ്ങിക്കുളിച്ചൊരു
പൂർണിമ കുണുങ്ങി കുണുങ്ങി വന്നു

നീല സരോവരത്തിൽ
ആയിരം താമര പൂ വിടർന്നു
അവളുടെ നീല നയനങ്ങൾ
ആയിരം സ്വർണക്കിനാവുന്നർന്നു
താമരപ്പൂവും സ്വർണക്കിനാവും
പെണ്ണിന്റെ ഇഷ്ടങ്ങളല്ലോ

ആകാശ നീലിമയില്‍
ആയിരം താരകപ്പൂ വിടര്‍ന്നു
അവളുടെ ആത്മാവിന്നാഴങ്ങളില്‍
ആയിരം വര്‍ണ്ണങ്ങള്‍ ആടി വന്നു
താരകപ്പൂവും വര്‍ണ്ണക്കുരുന്നും
പെണ്ണിന്റെ ഇഷ്ടങ്ങളല്ലോ


അങ്കണ തൈമാവില്‍ നിന്നാദ്യത്തെ - കേൾക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മധുരഗീതങ്ങൾ - 5  (1991)
ഗാനരചന : ഭരണിക്കാവ് ശിവകുമാര്‍
സംഗീതം : വൈപ്പിൻ സുരേന്ദ്രൻ
പാടിയത് : കെ സ് ചിത്ര
രാഗം :

2018 നവംബർ 3, ശനിയാഴ്‌ച

അങ്കണ തൈമാവില്‍ നിന്നാദ്യത്തെ പഴം വീഴ്‌കെ



അങ്കണ തൈമാവില്‍ നിന്നാദ്യത്തെ പഴം വീഴ്‌കെ
അമ്മതൻ നേത്രത്തില്‍ നിന്നുതിര്‍ന്നൂ ചുടുകണ്ണീര്‍
നാലുമാസത്തിന്‍ മുന്‍പില്‍ ഏറെ നാള്‍ കൊതിച്ചിട്ടീ
ബാലമാകന്ദം പൂവിട്ടുണ്ണികള്‍ വിരിയവേ

അമ്മതന്‍ മണിക്കുട്ടന്‍ പൂത്തിരികത്തിച്ചപോൽ
അമ്മലര്‍ച്ചെണ്ടൊന്നൊടിച്ചാഹ്ലാദിച്ചടുത്തെത്തീ
ചൊടിച്ചൂ മാതാവപ്പോൾ ഉണ്ണികള്‍ വിരിഞ്ഞ
പൂവിറുത്തു കളഞ്ഞല്ലോ കുസൃതിക്കുരുന്നേ നീ

മാങ്കനി വീഴുന്നേരം ഓടിച്ചെന്നെടുക്കേണ്ടോന്‍
പൂങ്കുല തല്ലുന്നതു തല്ലുകൊള്ളാഞ്ഞിട്ടല്ലേ

പൈതലിൻ ഭാവം മാറി വദനാംബുജം വാടീ
കൈതവം കാണാക്കണ്ണ് കണ്ണുനീർത്തടാകമായ്

മാമ്പഴം പെറുക്കുവാന്‍ ഞാന്‍ വരുന്നില്ല

മാമ്പഴം പെറുക്കുവാന്‍ ഞാന്‍ വരുന്നില്ല എന്നവൻ
മാന്‍പെഴും മലർക്കുലയെറിഞ്ഞു വെറും മണ്ണിൽ

വാക്കുകൾ കൂട്ടിച്ചൊല്ലാൻ വയ്യാത്ത കിടാങ്ങളേ
ദീർഘദർശനം ചെയ്യും ദൈവജ്ഞരല്ലോ നിങ്ങൾ

തുംഗമാം മീനച്ചൂടാൽ തൈമാവിൻ
മരതകക്കിങ്ങിണി സൗഗന്ധിക സ്വർണ്ണമായ് തീരും മുന്‍പേ

മാങ്കനി വീഴാന്‍ കാത്തു നിൽക്കാതെ

മാതാവിന്റെ പൂങ്കുയിൽ കൂടും വിട്ട്
പരലോകത്തെ പൂകി

വാനവർക്കാരോമലായ് പാരിനെക്കുറിച്ചുദാസീനനായ്
ക്രീഡാരസലീനനായ്‌ അവന്‍ വാഴ്‌കെ

അങ്കണ തൈമാവില്‍ നിന്നാദ്യത്തെ പഴം വീഴ്‌കെ
അമ്മതന്‍  നേത്രത്തില്‍ നിന്നുതിര്‍ന്നൂ ചുടുകണ്ണീര്‍

തന്മകന്നമുദേകാന്‍ താഴോട്ടു നിപതിച്ച പൊന്‍പഴം
മുറ്റത്താര്‍ക്കും വേണ്ടാതെ കിടക്കവേ

അയൽ‌പക്കത്തെ കൊച്ചുകുട്ടികള്‍
ഉല്‍സാഹത്തോടവർതൻ മാവിൻ‌ചോട്ടിൽ കളിവീടുണ്ടാക്കുന്നു

പൂവാലനണ്ണാർക്കണ്ണാ മാമ്പഴം തരിക

എന്നു പൂവാളും കൊതിയോടെ വിളിച്ചുപാടീടുന്നു

ഉതിരും മധുരങ്ങളോടിച്ചെന്നെടുക്കുന്നൂ
മുതിരും കോലാഹലമങ്കലധ്വാനത്തോടും

വാസന്തമഹോത്സവമാണവർക്ക്‌

എന്നാൽ അവൾക്കാഹന്ത കണ്ണീരിനാല്‍ അന്ധമാം വര്‍ഷാകാലം
വാസന്തമഹോത്സവമാണവർക്ക്‌
എന്നാൽ അവൾക്കാഹന്ത കണ്ണീരിനാല്‍ അന്ധമാം വര്‍ഷാകാലം

പുരതോനിസ്തബ്ധയായ് തെല്ലിട നിന്നിട്ട് തന്‍
ദുരിതഫലം പോലുള്ള ആ പഴമെടുത്തവള്‍

തന്നുണ്ണിക്കിടാവിന്റെ താരുടൽ മറചെയ്ത
മണ്ണിൽ താൻ നിക്ഷേപിച്ചു

മന്ദമായ് ഏവം ചൊന്നാൾ

ഉണ്ണിക്കൈക്കെടുക്കുവാൻ ഉണ്ണിവായ്ക്കുണ്ണാൻ വേണ്ടി
വന്നതാണീ മാമ്പഴം വാസ്തവമറിയാതെ

നീരസം ഭാവിച്ച് നീ പോയിതെങ്കിലും

കുഞ്ഞേ നീയിതു നുകര്‍ന്നാലേ അമ്മക്കു സുഖമാവൂ

പിണങ്ങിപ്പോയീടിലും പിന്നെ ഞാൻ വിളിക്കുമ്പോൾ
കുണുങ്ങിക്കുണുങ്ങി നീ ഉണ്ണുവാൻ വരാറില്ലേ

വരിക കണ്ണാൽ കാണാ‍ൻ വയ്യാത്തൊരെന്‍ കണ്ണനേ
തരസാനുകർന്നാലും തായതൻ നൈവേദ്യം നീ

ഒരു തൈകുളിര്‍കാറ്റായ് അരികത്തണഞ്ഞ്

അപ്പോള്‍
അരുമക്കുഞ്ഞിൻ പ്രാണൻ അമ്മയെ ആശ്ലേഷിച്ചു


രംഭാപ്രവേശമോ പ്രേമ ഗംഗാപ്രവാഹമോ - കേൾക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


മാമ്പഴം മലയാളം കവിത - വൈലോപ്പിള്ളി ശ്രീധര മേനോൻ