ഈ ബ്ലോഗ് തിരയൂ

2019, ഓഗസ്റ്റ് 29, വ്യാഴാഴ്‌ച

കുതിച്ചുപായും കരിമുകിലാകും


Kuthipaayum Karimukilakum
ഗാനം : കുതിച്ചുപായും കരിമുകിലാകും
മൂവി : തളിരുകൾ  (1967)
ഗാനരചന :  Dr പവിത്രൻ
ഈണം : എ ടി ഉമ്മർ
ആലാപനം : കെ പി ഉദയഭാനു, എ കെ സുകുമാരൻ
സംവിധാനം :  എം എസ് മണി
അഭിനയിച്ചവർ : സത്യൻ, പോൾ വെങ്ങോല, ഉഷ കുമാരി, കോട്ടയം ചെല്ലപ്പൻ, എസ് പി പിള്ള, തുടങ്ങിയവർ.

കുതിച്ചുപായും കരിമുകിലാകും കുതിരപ്പുറമേറി
നീല വാനിൽ നീളെ നീളെ സവാരി ചെയ്യും ഞാൻ
സവാരി ചെയ്യും ഞാൻ സവാരി ചെയ്യും ഞാൻ
(കുതിച്ചുപായും)

മഞ്ഞണിഞ്ഞ മാമലർ വാടികൾ പുഞ്ചിരി തൂകുമ്പോൾ
കുഞ്ഞിക്കാറ്റിൻ കൈയ്യിലുറങ്ങും താമര വിടരുമ്പോൾ  (മഞ്ഞണിഞ്ഞ)
പൊന്നുഷസ്സിൻ മാറിൽ വീണു പാട്ടു പാടും ഞാൻ ഹായ് (പൊന്നുഷസ്സിൻ)
(കുതിച്ചുപായും)

തരുവല്ലരികൾ തളിരുകൾ ചൂടി പീലി വിടർത്തുമ്പോൾ
കുരുവിക്കൂടുകളരുവിക്കാറ്റിൽ ഊഞ്ഞാലാടുമ്പോൾ (കുരുവിക്കൂടുകളരുവിക്കാറ്റിൽ)
പൊന്നുഷസ്സിൻ മാറിൽ വീണു പാട്ടു പാടും ഞാൻ ഹായ് (പൊന്നുഷസ്സിൻ)
(കുതിച്ചുപായും)

മരതകമണികൾ കാലിൽ കെട്ടി പെരിയാറൊഴുകുമ്പോൾ 
മധുമാസത്തിൻ മദിര നുകർന്നു മലകൾ മയങ്ങുമ്പോൾ   (മരതകമണികൾ)
പൊന്നുഷസ്സിൻ മാറിൽ വീണു പാട്ടു പാടും ഞാൻ ഹായ് (പൊന്നുഷസ്സിൻ)

വാർമഴ വില്ലുകൾ കനക ശരങ്ങൾ തൊടുത്തു നീട്ടുമ്പോൾ
കാർമുകിൽ മലകൾ മുറിച്ചു ചൊല്ലും ദിഗന്ത രേഖയിൽ ഞാൻ
ദിഗന്ത രേഖയിൽ ഞാൻ ദിഗന്ത രേഖയിൽ ഞാൻ
(കുതിച്ചുപായും)


ആഷാഢത്തിലെ ആദ്യദിനത്തിലെൻ



Movie : Thalirukal (1967)
Lyrics : Dr. Pavithran
Music : A T Ummer
Singers : K P Udhayabhanu & A K Sukumaran

1 അഭിപ്രായം: