ഈ ബ്ലോഗ് തിരയൂ

2019, ഡിസംബർ 3, ചൊവ്വാഴ്ച

വന്നു ഞാനീ വർണ്ണ സാനുവിൽ



Vannu Njanee Varna
മൂവി : പ്രേമശില്പി  (1978)
ഗാനരചന : ശ്രീകുമാരൻ തമ്പി
ഈണം : വി ദക്ഷിണാമൂർത്തി
ആലാപനം : പി ജയചന്ദ്രൻ
സംവിധാനം : വി ടി ത്യാഗരാജൻ
അഭിനയിച്ചവർ : സോമൻ, ജയഭാരതി, കെ പി ഉമ്മർ, ശ്രീലത നമ്പൂതിരി, ജഗതി ശ്രീകുമാർ, ആറന്മുള പൊന്നമ്മ, മീന, മല്ലിക സുകുമാരൻ തുടങ്ങിയവർ.

വന്നു ഞാൻ
വന്നു ഞാനീ വർണ്ണ സാനുവിൽ
വസന്തം നീയായ് വിടർന്നു നിന്നു (വന്നു ഞാനീ)
വർണ്ണമല്ലികൾ പൊതിയും നിൻ
മനോരമ്യനികുഞ്ജത്തിൽ ഞാൻ പടർന്നു


ശില്പകലയുടെ സ്വപ്നം നീയെന്നെ
ശില്പിയാക്കി തീർത്തു (ശില്പകലയുടെ)
ഒരു നവ ശില്പിയാക്കി തീർത്തു
ജീവൻ തുടിക്കുമീ ദേവീ ശിലയിൽ
ഭാവ ഭംഗി ഞാൻ ചൊരിഞ്ഞു ചുംബനത്താൽ
ഭാവ ഭംഗി ഞാൻ ചൊരിഞ്ഞു
വന്നു ഞാനീ വർണ്ണ സാനുവിൽ
വസന്തം നീയായ് വിടർന്നു നിന്നു

കാവ്യകല തൻ കൗശലമാം നീ
കവിയായെന്നെയുയർത്തി (കാവ്യകല)
ഒരു പ്രേമ കവിയായെന്നെയുയർത്തി
ജാലം മയങ്ങീ നേത്രദളത്തിൽ
വാനഭംഗി ഞാൻ നിറച്ചു കനവുകളാൽ
വാനഭംഗി ഞാൻ നിറച്ചു

വന്നു ഞാനീ വർണ്ണ സാനുവിൽ
വസന്തം നീയായ് വിടർന്നു നിന്നു
വർണ്ണമല്ലികൾ പൊതിയും നിൻ
മനോരമ്യനികുഞ്ജത്തിൽ ഞാൻ പടർന്നു
വന്നു ഞാനീ വർണ്ണ സാനുവിൽ
വസന്തം നീയായ് വിടർന്നു നിന്നു





Movie : Premashilpi (1978)
Lyrics : Sreekumaran Thampi
Music : V Dakshinamoorthy
Singer : P Jayachandran

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ