ഈ ബ്ലോഗ് തിരയൂ

2019, ഡിസംബർ 22, ഞായറാഴ്‌ച

ചന്ദനവിശറിയും വീശി വീശി


Chandana Visariyum Veesi Veesi
മൂവി :  ആശാചക്രം (1973)
ഗാനരചന :  പി ഭാസ്കരൻ
ഈണം : ബി എ ചിദംബരനാഥ്
ആലാപനം : കെ ജെ യേശുദാസ് & ബി വസന്ത
സംവിധാനം :  Dr സീതാരാമസ്വാമി
അഭിനയിച്ചവർ : സത്യൻ, ഉഷാകുമാരി, ശ്രീലത നമ്പൂതിരി, തിക്കുറിശ്ശി സുകുമാരൻ നായർ, ശങ്കരാടി, പി ആർ മേനോൻ തുടങ്ങിയവർ.

ചന്ദനവിശറിയും വീശി വീശി
ചൈത്ര രജനിയും വന്നു
പൗർണ്ണമി തന്നുടെ തൂവെള്ളിക്കിണ്ണത്തിൽ
പൗർണ്ണമി തന്നുടെ തൂവെള്ളിക്കിണ്ണത്തിൽ
പാലും പഴവുമായ് വന്നൂ
പാലും പഴവുമായ് വന്നൂ

അനുരാഗനാടകവേദിയിലാടുവാൻ
കനകച്ചിലങ്കകൾ ഞാനണിഞ്ഞു
മധുരമാം നർത്തന വേളയിൽ പാടുവാൻ
മധുരമാം നർത്തന വേളയിൽ പാടുവാൻ
മണിവീണയുമായ് ഞാനിരുന്നു
മണിവീണയുമായ് ഞാനിരുന്നു
ചന്ദനവിശറിയും വീശി വീശി
ചൈത്ര രജനിയും വന്നു

നമ്മുടെ സങ്കല്പ മണിയറ വാതിലിൽ
സുന്ദരസ്വപ്നങ്ങളണിനിരന്നു
നമ്മുടെ സങ്കല്പ മണിയറ വാതിലിൽ
സുന്ദരസ്വപ്നങ്ങളണി നിരന്നു
നിർമ്മലപ്രണയത്തിൻ ആനന്ദ ലഹരിയിൽ
നിർമ്മലപ്രണയത്തിൻ ആനന്ദ ലഹരിയിൽ
നമ്മളെത്തന്നെയും നാം മറന്നു
നമ്മളെത്തന്നെയും നാം മറന്നു

ചന്ദനവിശറിയും വീശി വീശി
ചൈത്ര രജനിയും വന്നു
പൗർണ്ണമി തന്നുടെ തൂവെള്ളിക്കിണ്ണത്തിൽ
പാലും പഴവുമായ് വന്നൂ
പാലും പഴവുമായ് വന്നൂ


കണ്ണേ കരളേ കാത്തിരുന്നു


Movie Aashaachakram (1973)
Lyrics P. Bhaskaran
Music BA Chidambaranath
Singers K. J. Yesudas, B. Vasantha

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ