ഈ ബ്ലോഗ് തിരയൂ

2019, ഡിസംബർ 12, വ്യാഴാഴ്‌ച

കാനകപ്പെണ്ണ് ചെമ്പരത്തി


Kaanakappennu Chembarathi
മൂവി :  തമ്പ്  (1978)
ഗാനരചന : കാവാലം നാരായണ പണിക്കർ
ഈണം : എം ജി രാധാകൃഷ്ണൻ
ആലാപനം :  ഉഷ  രവി
അഭിനയിച്ചവർ : ഭാരത് ഗോപി, നെടുമുടി വേണു, ജലജ, ശ്രീരാമൻ തുടങ്ങിയർ
സംവിധാനം :  ജി അരവിന്ദൻ

കാനകപ്പെണ്ണ് ചെമ്പരത്തി
കണ്ണേറാം കുന്നുമ്മേല്‍ ഭജനപ്പാട്ടും 
എഴുമലനാടുകടന്ന്‍ ഏലമലം കുടകില്‍
ഏലമലം കുടകില്‍ പൊരുതി വീണ്
കതിവനൂര്‍ വീരനേ സ്വപ്നം കണ്ടു
പെണ്ണ് കതിവനൂര്‍ വീരനേ സ്വപ്നം കണ്ടൂ

തുളുനാടന്‍ വില്ല് വില്ലിന്മേലമ്പ്
അമ്പെല്ലാം മണിമാരനു തുമ്പപ്പൂത്തുമ്പ്
കാണാമറ കാണാമറ കാണാമറയത്ത്
തുളുനാടന്‍ വില്ല് വില്ലിന്മേലമ്പ്
അമ്പെല്ലാം മണിമാരനു തുമ്പപ്പൂത്തുമ്പ്
എന്നിട്ടും അടവു പിണങ്ങി അങ്കമൊടുങ്ങീ
കുരുതി കഴിഞ്ഞൂ
(കാനകപ്പെണ്ണ്)

ചിതയില്‍ ചെന്തീയ് ചെന്തീയില്‍ തെയ്യം
തെയ്യത്തില് മലനാടിന് മംഗല്യത്തോറ്റം
ഓര്‍ക്കാമറ ഓര്‍ക്കാമറ ഓര്‍ക്കാമറയത്ത്
ചിതയില്‍ ചെന്തീയ് ചെന്തീയില്‍ തെയ്യം
തെയ്യത്തില് മലനാടിന് മംഗല്യത്തോറ്റം
അവളപ്പോള്‍ ചിതയിലൊടുങ്ങീ ചാരപ്പടുതിയില്‍
പുടമുറികഴിഞ്ഞൂ
(കാനകപ്പെണ്ണ്)


ഒരു യമുനാനദി ഓളമിളക്കിയെന്‍


Movie : Thambu (1978)
Lyrics : Kavalam Narayana Panicker
Music : MG Radhakrishnan
Singer : Usha Ravi

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ