ഈ ബ്ലോഗ് തിരയൂ

2019, ഡിസംബർ 2, തിങ്കളാഴ്‌ച

കതിർ മണ്ഡപത്തിൽ കാത്തു


Kathirmandapathil
മൂവി : പ്രേമശില്പി  (1978)
ഗാനരചന : ശ്രീകുമാരൻ തമ്പി
ഈണം : വി ദക്ഷിണാമൂർത്തി
ആലാപനം : വാണി ജയറാം
സംവിധാനം : വി ടി ത്യാഗരാജൻ
അഭിനയിച്ചവർ : സോമൻ, ജയഭാരതി, കെ പി ഉമ്മർ, ശ്രീലത നമ്പൂതിരി, ജഗതി ശ്രീകുമാർ, ആറന്മുള പൊന്നമ്മ, മീന, മല്ലിക സുകുമാരൻ തുടങ്ങിയവർ.


കതിർ മണ്ഡപത്തിൽ കാത്തു നിന്നു ഞാൻ
കല്യാണമാല്യം ചാർത്തി വന്നു നീ
പ്രണയ വീണയിൽ ശ്രുതി ചേർത്തവൾ ഞാൻ
മദനരാഗം മീട്ടിയതിൽ നീ
(കതിർ മണ്ഡപത്തിൽ)

കൊതിച്ചു ഞാൻ കോർത്തൊരനുരാഗമാല്യം
കവർന്നെടുത്തു നീ അണിഞ്ഞെങ്കിലെന്റെ(കൊതിച്ചു )
നിനക്കു നേരുന്നു ഞാൻ മംഗളങ്ങൾ
നിറഞ്ഞ സ്വപ്നത്തിൻ മധു മാധവങ്ങൾ
പോയ്‌വരൂ പോയ്‌വരൂ പ്രിയസോദരീ

വിടർന്ന പൊൻപൂക്കൾ പൊയ്പ്പോയ ദുഃഖം
നുകർന്നു ഗ്രീഷ്മത്തെ വരവേൽക്കാമിനി ഞാൻ (വിടർന്ന)
നിനക്കു നേരുന്നു ഞാൻ ഭാവുകങ്ങൾ
നിരന്ന സൗഭാഗ്യ ദീപാങ്കുരങ്ങൾ
പോയ്‌വരൂ പോയ്‌വരൂ പ്രിയസോദരീ
(കതിർ മണ്ഡപത്തിൽ)


ഐശ്വര്യദേവതേ നീയെൻ മനസ്സിലെ


Movie : Premashilpi (1978)
Lyrics : Sreekumaran Thampi
Music : V Dakshinamoorthy
Singer : Vani Jairam


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ