ഈ ബ്ലോഗ് തിരയൂ

Shyam എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Shyam എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2019, ഡിസംബർ 21, ശനിയാഴ്‌ച

പ്രിയനായ്‌ പാടും വല്ലകീ


Priyanay Padum
മൂവി : വസന്തസേന  (1985)
ഗാനരചന : പൂവച്ചൽ ഖാദർ
മ്യൂസിക് : ശ്യാം
ആലാപനം  : കെ എസ് ചിത്ര
സംവിധാനം : കെ വിജയൻ
അഭിനയിച്ചവർ : മോഹൻലാൽ, ശോഭന, രതീഷ്, ശങ്കർ, സീമ, സുകുമാരി, ജഗതി ശ്രീകുമാർ, സന്തോഷ് തുടങ്ങിയവർ


പ്രിയനായ്‌ പാടും വല്ലകീ
അതിലെന്‍ പ്രാണന്റെ പല്ലവി
ഒരു വരമേകീ വന്നു നീ
തൂകും രാഗമാധുരി
തൂകും രാഗമാധുരി
(പ്രിയനായ്‌)

ആദ്യത്തെ ഋതുഭംഗിയില്‍
വിടരും എന്‍ അഭിലാഷമേ (ആദ്യത്തെ)
ചിറകു തന്നു നീ ഉയരം കാണുവാന്‍
കുളിരു തന്നു നീ പുളകം ചൂടുവാന്‍ (ചിറകു)
അനഘ ജീവിതതന്ത്രിയില്‍
അമൃതസംഗീതമായ്
എന്നുമീവിധം പുല്‍കുവാന്‍
എന്നില്‍ മോഹമോഹമായ്
എന്നില്‍ മോഹമോഹമായ്
പ്രിയനായ്‌ പാടും വല്ലകീ

ആത്മാവിന്‍ ഇതൾക്കുമ്പിളില്‍
മധുപെയ്യും സായൂജ്യമേ (ആത്മാവിന്‍)
സ്മൃതികള്‍ തന്നു നീ മധുരം നുള്ളുവാന്‍
ഹൃദയം തന്നു നീ ചിരിയില്‍ മുങ്ങുവാന്‍ (സ്മൃതികള്‍)
സുകൃത സുരഭില വാടിയില്‍
മദനമന്ദാരമായ്
നിത്യലാളനമേല്‍ക്കുവാന്‍
എന്നില്‍ മോഹമോഹമായ്
എന്നില്‍ മോഹമോഹമായ്
(പ്രിയനായ്‌)


പ്രായം യൗവ്വനം അതു പേറും തേന്‍കുടം



Movie Vasanthasena (1985)
Lyrics Poovachal Khader
Music Shyam
Singers KS Chithra

2019, ഡിസംബർ 14, ശനിയാഴ്‌ച

പ്രായം യൗവ്വനം അതു പേറും തേന്‍കുടം


Praayam Youvanam
മൂവി : വസന്തസേന  (1985)
ഗാനരചന : പൂവച്ചൽ ഖാദർ
മ്യൂസിക് : ശ്യാം
ആലാപനമാ : കെ ജെ യേശുദാസ് , കെ എസ് ചിത്ര
സംവിധാനം : കെ വിജയൻ
അഭിനയിച്ചവർ : മോഹൻലാൽ, ശോഭന, രതീഷ്, ശങ്കർ, സീമ, സുകുമാരി, ജഗതി ശ്രീകുമാർ, സന്തോഷ് തുടങ്ങിയവർ

പ്രായം യൗവ്വനം അതു പേറും തേന്‍കുടം
പ്രായം യൗവ്വനം അതു പേറും തേന്‍കുടം
എന്നില്‍ മേവും സ്വപ്നമേ
എന്‍ വിണ്ണിന്‍ ബിംബമേ
എന്നില്‍ മേവും സ്വപ്നമേ
എന്‍ വിണ്ണിന്‍ ബിംബമേ
എന്നും നീയെന്‍ കൂട്ടാകുവാന്‍
നെഞ്ചില്‍ തൂവല്‍ കൂടും കൂട്ടി കാക്കുന്നു ഞാന്‍
പ്രായം യൗവ്വനം അതു പേറും തേന്‍കുടം
പ്രായം യൗവ്വനം അതു പേറും തേന്‍കുടം


എന്‍ കരം നിന്‍ ദേഹം പൊതിയുമ്പോള്‍
ഒരു നാണം കണ്ടു ഞാന്‍
എന്‍ കരം നിന്‍ ദേഹം പൊതിയുമ്പോള്‍
ഒരു നാണം കണ്ടു ഞാന്‍
കിളികൾ പാടുന്നു ഇണകള്‍ കേള്‍ക്കുന്നു
പ്രണയതീരങ്ങളില്‍
മിഴികള്‍ പായുന്നു കഥകള്‍ മാറുന്നു
ഹൃദയ നാദങ്ങളാല്‍
സാന്ധ്യ നിഴല്‍ വിരിയില്‍
സ്വര്‍ണ്ണമലര്‍ വിരിയില്‍
ഇതാ ഇതാ എന്‍ രാഗാഞ്ജലി
എന്നില്‍ നിന്നും നിന്നില്‍ ചാര്‍ത്തും പ്രേമാഞ്ജലി
പ്രായം യൗവ്വനം അതു പേറും തേന്‍കുടം

എന്നെ നീ മാറോടു ചേര്‍ക്കുമ്പോള്‍
ഒരു പുണ്യം കൊണ്ടു ഞാന്‍
എന്നെ നീ മാറോടു ചേര്‍ക്കുമ്പോള്‍
ഒരു പുണ്യം കൊണ്ടു ഞാന്‍
അലകള്‍ ഏറുന്നു വളകള്‍ തീർക്കുന്നു
അഴകിന്നോരങ്ങളില്‍
തരള ചിത്തങ്ങള്‍ എഴുകി നില്‍ക്കുന്നു
മധുര ഗന്ധങ്ങളില്‍
സാന്ദ്രനീലിമയില്‍ ആദ്യ നിര്‍വൃതിയില്‍
ഇതാ ഇതാ എന്‍ സ്വേഹാഞ്ജലി
എന്നില്‍ നിന്നും നിന്നില്‍ ചാര്‍ത്തും
വര്‍ണ്ണാഞ്ജലി

പ്രായം യൗവ്വനം അതു പേറും തേന്‍കുടം
എന്നില്‍ മേവും സ്വപ്നമേ
എന്‍ വിണ്ണിന്‍ ബിംബമേ
എന്നില്‍ മേവും സ്വപ്നമേ
എന്‍ വിണ്ണിന്‍ ബിംബമേ
എന്നും നീയെന്‍ കൂട്ടാകുവാന്‍
നെഞ്ചില്‍ തൂവല്‍ കൂടും കൂട്ടി
കാക്കുന്നു ഞാന്‍
പ്രായം യൗവ്വനം അതു പേറും തേന്‍കുടം


കാനകപ്പെണ്ണ് ചെമ്പരത്തി



Movie Vasanthasena (1985)
Lyrics Poovachal Khader
Music Shyam
Singers KJ Yesudas, KS Chithra
Movie Director K Vijayan