ഈ ബ്ലോഗ് തിരയൂ

Lathika എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Lathika എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2019, ഡിസംബർ 23, തിങ്കളാഴ്‌ച

മുല്ലപ്പൂകൊണ്ടുവായോ


Mullappoo Konduvayoo
മൂവി : ജംബുലിംഗം (1982)
ഗാനരചന : പൂവച്ചൽ ഖാദർ
ഈണം : എം കെ അർജുനൻ
ആലാപനം : ലതിക
സംവിധാനം : ജെ ശശികുമാർ
അഭിനയിച്ചവർ : പ്രേംനസീർ,  ജയഭാരതി, വിൻസെന്റ്, ഉണ്ണിമേരി, രവികുമാർ, സത്താർ, ശങ്കരാടി, പ്രതാപ്ചന്ദ്രൻ, ജി കെ പിള്ള, മീന, ആലുമ്മൂടൻ തുടങ്ങിയവർ.


മുല്ലപ്പൂകൊണ്ടുവായോ
മല്ലിപ്പൂകൊണ്ടുവായോ
അല്ലിപ്പൂകൊണ്ടുവാ പൈങ്കിളിക്ക്
അഞ്ജനം കൊണ്ടുവാ എന്മിഴിക്ക്
കല്ലെടുക്കാനൊരു തുമ്പിയെക്കൊണ്ടുവാ
വായോ വായോ
കണ്മണിപ്പൊന്മണിപ്പൈതലിന്ന്
കണ്മണിപ്പൊന്മണിപ്പൈതലിന്ന്
കണ്മണിപ്പൊന്മണിപ്പൈതലിന്ന്
മുല്ലപ്പൂകൊണ്ടുവായോ
മല്ലിപ്പൂകൊണ്ടുവായോ


ഒന്നാം കുന്നുമ്മേല്‍ ഓരടിക്കുന്നുമ്മേല്‍
ഓടിക്കളിക്കണ പെണ്ണാളേ പെണ്ണാളേ  (ഒന്നാം)
പൊന്നും കുടത്തിന്റെ പൊന്നും വയറിന്
ചെല്ലക്കുടത്തിന്റെ ചെല്ലവയറിന് (പൊന്നും)
നാഴിയിരുന്നാഴിപ്പാലുതാടീ
ഏതുകൈ ഏതുകൈ ഏതുകയ്യ്
ചാഞ്ചക്കം ചാഞ്ചക്കം തൊട്ടിലാടും
എന്റെകൈ എന്റെകൈ എന്റെകൈയ്യേ
ചാഞ്ചക്കം ചാഞ്ചക്കം തൊട്ടിലാടും
കണ്മണിപ്പൊന്മണിപ്പൈതലിന്ന്
കണ്മണിപ്പൊന്മണിപ്പൈതലിന്ന്
കണ്മണിപ്പൊന്മണിപ്പൈതലിന്ന്
മുല്ലപ്പൂകൊണ്ടുവായോ
മല്ലിപ്പൂകൊണ്ടുവായോ


ചന്ദനവിശറിയും വീശി വീശി



Song : Mullappoo Konduvaayo
Movie : Jambulingam (1982)
Lyrics :Poovachal Khader
Music : MK Arjunan
Singer : Lathika

2019, ഒക്‌ടോബർ 23, ബുധനാഴ്‌ച

എന്തേ നീ വരാത്തെ



Enthe Nee Varathe
ആൽബം : നന്ദിപൂർവം ജോൺസൻ  (2002)
ഗാനരചന  : കെ ജയകുമാർ
ഈണം : ജോൺസൻ
ആലാപനം : ജി വേണുഗോപാൽ, ലതിക ടീച്ചർ


എന്തേ നീ വരാത്തെ
എന്തേ നീ വരാത്തെ
അഴകിൻ നിറവായ്
ഓമനത്തിങ്കൾ കേൾക്കാതുറങ്ങൂ
കോമളത്താരല്ലേ പൊന്നോമനതാരല്ലേ
എന്തേ നീ വരാത്തെ

ഓർമകൾക്കുള്ളിൽ വന്നൂയലാടി
ഓലവാലൻകിളി ഒന്നുകൂടി
പണ്ട് നാം കണ്ട കിനാക്കളെല്ലാം
പഞ്ചവർണ്ണക്കിളിയായി മാറി
നിൻ മാറിൽ വന്നു ചായനായെന്റെ
സ്വപ്നമാം ശാരിക ചിറകടിച്ചു

എന്തേ നീ വരാത്തെ
അഴകിൻ നിറവായ്
ഓമനത്തിങ്കൾ കേൾക്കാതുറങ്ങൂ
കോമളത്താരല്ലേ പൊന്നോമനതാരല്ലേ
എന്തേ നീ വരാത്തെ

പഞ്ചതം കുന്നിന്റെ മേലെയെത്തി
പൗർണമി വീണ്ടും തിരി കൊളുത്തി
മന്ദഹാസത്തിൻ വെളിച്ചമോടെ
നീയെന്റെ മുന്നിൽ വിളങ്ങിയെത്തി
ആത്‌മാവിൽ  പൊന്നു പെയ്യാനായി
എന്റെ പ്രണയമാം വിൺമുഖിൽ താണിറങ്ങി

എന്തേ നീ വരാത്തെ
അഴകിൻ നിറവായ്
ഓമനത്തിങ്കൾ കേൾക്കാതുറങ്ങൂ
കോമളത്താരല്ലേ പൊന്നോമനതാരല്ലേ
എന്തേ നീ വരാത്തെ



പനിനീരു പെയ്യും രാവില്‍



Album : Nandipoorvam Johnson (2002)
Lyrics : K Jayakumar
Music : Johnson
Singer : G Venugopal, Lathika

2019, ഓഗസ്റ്റ് 30, വെള്ളിയാഴ്‌ച

കല്ലായി പുഴയിലെ കളവും കണ്ട്


Kallayippuzhayile Kalavum Kandu
ഗാനം  :  കല്ലായി പുഴയിലെ കളവും കണ്ട്
ആൽബം : പരശുറാം എക്സ്പ്രസ്സ് (1984)
ഗാനരചന :  ബിച്ചു തിരുമല
ഈണം : ഒടുവിൽ ഉണ്ണികൃഷ്ണൻ
ആലാപനം : കെ പി ബ്രഹ്മാനന്ദൻ, കെ എസ് ചിത്ര, കൃഷ്ണചന്ദ്രൻ, ലതിക തുടങ്ങിയവർ

കല്ലായി പുഴയിലെ കളവും കണ്ട്
കോയിക്കോട്ടങ്ങാടിലെ  പുകിലും കണ്ട്
കല്ലായി പുഴയിലെ കളവും കണ്ട്
കോയിക്കോട്ടങ്ങാടിയിലെ  പുകിലും കണ്ട്
ഏറ നാട്ടിലെ നെടിയിരുപ്പും കണ്ട്
ചാലിയാർ പുഴയുടെ മജയും കണ്ട്
വച്ചടി വച്ചടി പോഹണു വണ്ടി
അത്തല് മിത്തല് നുപ്പുഹ വണ്ടി
തെക്കോട്ടോ അല്ല വടക്കോട്ടോ
കൂക്കി ബിളിച്ചു കൂക്കണ വണ്ടി
കല്ലായി പുഴയിലെ കളവും കണ്ട്
കോയിക്കോട്ടങ്ങാടിലെ  പുകിലും കണ്ട്

ബേപ്പൂര് സുൽത്താന്റെ ബത്തേരി ഒരുവശം
മാനന്തവാടി മലയിൽ ആദിവാസി ചെറുമക്കടെ
കുടികളിലുതരണ ചെറുതേനും മലമുളയരിയും
ചേലൊത്തൊരു വിഭവം ഉണ്ടാകാൻ
വീണ്ടും വീണ്ടും മാലോകർക്കുത്സവമേകീടാൻ
പയ്യെ പയ്യെ പാലപ്പവുമൊപ്പം തിന്നീടാൻ
കല്ലായി പുഴയിലെ കളവും കണ്ട്
കോയിക്കോട്ടങ്ങാടിലെ  പുകിലും കണ്ട്
     
സാമൂതിരിപ്പാടും മേൽക്കോയ്മയും
മങ്ങാട്ടച്ചനും മലയാഴ്മയും
കുഞ്ഞാലി മരക്കാരും പഴശ്ശി മഹാരാജാവും
വാസ്ഗോഡിഗാമയുമീ കോയിക്കോടിനായാസനാമങ്ങൾ
കല്ലായി പുഴയിലെ കളവും കണ്ട്
കോയിക്കോട്ടങ്ങാടിലെ  പുകിലും കണ്ട്


കുതിച്ചുപായും കരിമുകിലാകും


Song : Kallayippuzhayile Kalavum Kandu
Lyrics : Bichu Thirumala
Music : Oduvil Unnikrishnan
Singers :  K S Chithra, K P Brahmanandan, Krishnachandran, Lathika